UPDATES

ട്രെന്‍ഡിങ്ങ്

കർണാടക എംഎൽഎമാരെ ഗോവയിലേക്ക് മാറ്റുന്നതായി ബിജെപി വൃത്തങ്ങൾ; യുവമോർച്ച പ്രസിഡണ്ട് മോഹി ഭാർട്ടിയ അനുഗമിക്കുന്നു

സ്വതന്ത്ര എംഎൽഎ എച്ച് നാഗേഷ് രാജി വെച്ച് വരുന്നത് കാത്തിരിക്കുകയായിരുന്നു തങ്ങളെന്ന് മുംബൈയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ബിജെപി വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കർണാടകത്തിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി ജനാധിപത്യ വിരുദ്ധ സമീപനങ്ങളെടുക്കുന്നതായി സംസ്ഥാനത്തിലെ പാർട്ടിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആരോപിച്ചു. നിലവിലെ സാഹചര്യം നേരിടാൻ കോൺഗ്രസ് മന്ത്രിമാർ രാജി വെക്കുമെന്ന് തീരുമാനിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സർക്കാരിനെ തകർക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കാനുള്ള മന്ത്രിമാരുടെ നിലപാടിനെയും ത്യാഗപൂർണമായ മനോഭാവത്തെയും അദ്ദേഹം പ്രശംസിച്ചു.

അതിനിടെ മുംബൈ ഹോട്ടലിൽ നിന്നും എംഎൽഎമാരെ ഗോവയിലേക്ക് മാറ്റുന്നതായി റിപ്പോർട്ടുണ്ട്. ആകെ 14 വിമത എംഎൽഎമാരാണ് ഇക്കൂട്ടത്തിലുള്ളത്. സ്വതന്ത്ര എംഎൽഎ എച്ച് നാഗേഷ് രാജി വെച്ച് വരുന്നത് കാത്തിരിക്കുകയായിരുന്നു തങ്ങളെന്ന് മുംബൈയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ബിജെപി വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹം എത്തിച്ചേർന്നയുടനെ എല്ലാവരും ഗോവയിലേക്ക് പോയി. റോഡ് മാർഗമാണ് യാത്ര. യുവമോർച്ച പ്രസിഡണ്ട് മോഹിത് ഭാർട്ടിയയും എംഎൽഎമാർക്കൊപ്പം ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്.

സഖ്യസർക്കാരിന്റെ ആകെ കരുത്ത് സ്പീക്കർ ഒഴികെ 117 എംഎൽഎമാരാണ്. 78 കോൺഗ്രസ് എംഎൽഎമാർ, 37 ജെഡിഎസ് എംഎൽഎമാർ, ഒരു ബിഎസ്പി എംഎൽഎ ഒരു സ്വതന്ത്രൻ എന്നിങ്ങനെ. ബിജെപിക്ക് 105 എംഎൽഎമാരാണുള്ളത്. ഇന്ന് രാജി വെച്ച നാഗേഷ് എംഎൽഎ അടക്കം 14 പേരാണ് വിമതർ. ഇവരെ കിഴിച്ചാൽ 103 എന്ന നിലയിലെത്തും സഖ്യത്തിന്റെ നില. കേവലഭൂരിപക്ഷത്തിന് 113 എംഎൽഎമാരുടെ പിന്തുണ വേണം.

അതെസമയം കോൺഗ്രസ് വിമത എംഎൽഎമാരെ താമസിപ്പിച്ചിരുന്ന മുംബൈ സോഫിടെൽ ഹോട്ടലിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഇന്നും നടന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കർണാടകത്തിലെ കുതിരക്കച്ചവടം സൂചിപ്പിക്കാൻ കുതിരവണ്ടിയിലാണ് ചില കോൺഗ്രസ് പ്രവർത്തകരെത്തിയത്.

കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജി വെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ യെദ്യൂരപ്പ ആവശ്യപ്പെട്ടു.

രാഷ്ട്രീയ പ്രതിസന്ധിക്ക് അറുതി വരുത്തി സർക്കാറിനെ പിടിച്ചു നിർത്താൻ അവസാന അടവ് പയറ്റുകയാണ് സഖ്യ സർക്കാർ. മുഖ്യമന്ത്രിയൊഴികെ എല്ലാം എംഎൽഎമാരും രാജി വെച്ചിരിക്കുകയാണ്. മന്ത്രിയും സ്വതന്ത്ര എംഎൽഎയുമായ എച്ച് നാഗേഷ് രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മന്ത്രിമാരുടെ കൂട്ട രാജി. എന്നാൽ പുതിയ സംഭവങ്ങുടെ പശ്ചാത്തലത്തില്‍ കർണാടക സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍