UPDATES

ട്രെന്‍ഡിങ്ങ്

തമിഴ്നാട്ടിൽ ആദ്യസൂചനകൾ ഡിഎംകെക്ക് അനുകൂലം: തൂത്തുക്കുടിയില്‍ കനിമൊഴി, ശിവഗംഗൈയിൽ കാർത്തി ചിദംബരം

തിരുച്ചിയിൽ കോൺഗ്രസ്സിന്റെ തിരുനാവുക്കരസ് മുന്നിൽ നില്‍ക്കുന്നു.

തമിഴ്നാട്ടിൽ വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകൾ ഡിഎംകെക്ക് അനുകൂലം. 9 ലോകസഭാ മണ്ഡലങ്ങളിൽ ഡിഎംകെ-കോണ്ഡഗ്രസ്സ് മുന്നേറ്റം നടത്തുന്നുണ്ട്. തൂത്തുക്കുടി, പെരുമ്പലൂർ, തിരുനെവേലി തുടങ്ങിയ ഇടങ്ങളിലാണ് ഡിഎംകെയുടെ മുന്നേറ്റം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ശിവഗംഗൈ മണ്ഡലത്തിൽ പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം മുന്നിൽ നിൽക്കുന്നതായി അറിയുന്നു. തിരുച്ചിയിൽ കോൺഗ്രസ്സിന്റെ തിരുനാവുക്കരസ് മുന്നിൽ നില്‍ക്കുന്നു.


ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ഡിഎംകെക്ക് അനുകൂലമായിരുന്നു. 22 മണ്ഡലങ്ങളിലേക്കാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് നിലവിലെ എഐഎഡിഎംകെ സർക്കാരിന്റെ വിധി നിർണയിക്കും. ലോകസഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കാൾ തമിഴകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഉപതെരഞ്ഞെടുപ്പു ഫലങ്ങളാണെന്നു പറയാം. എഐഎഡിഎംകെ സർ‌ക്കാരിന്റെ വിധി നിർണയിക്കുന്നതായിരിക്കും ഈ ഫലം.

22 മണ്ഡലങ്ങളിലേക്കാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 18 പേർ ടിടിവി ദിനകരനൊപ്പം ഇറങ്ങിപ്പോന്ന 18 എംഎൽമാരുമുണ്ട്. ഇവരെ സ്പീക്കർ അയോഗ്യരാക്കുകയായിരുന്നു.

നിലവിൽ എഐഎഡിഎംകെ സർക്കാർ ന്യൂനപക്ഷമാണ്. 118 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. സ്പീക്കർ ഒഴികെ എഡിഎംകെക്ക് 113 അംഗങ്ങളുടെ പിന്തുണ മാത്രമേയുള്ളൂ. ഡിഎംകെക്ക് 97 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഒരു സ്വതന്ത്ര എംഎൽഎയും. ആകെ 234 അംഗങ്ങളാണ് തമിഴ്നാട് നിയമസഭയിലുള്ളത്.

എഡിഎംകെയ്ക്ക് കേവലഭൂരിപക്ഷത്തിലേക്കെത്താൻ കുറഞ്ഞത് 5 അംഗങ്ങളുടെ ഭൂരിപക്ഷം വേണം. ഇതിനിടെ മൂന്ന് അംഗങ്ങൾ ടിടിവി ദിനകരനൊപ്പം കൂടിയിട്ടുണ്ട്. ഇവർക്കെതിരെ സ്പീക്കർ അയോഗ്യത കൽപ്പിച്ചെങ്കിലും സുപ്രീംകോടതി ഇത് സ്റ്റേ ചെയ്തിരിക്കുകയാണ്. വിശ്വാസവോട്ടെടുപ്പ് നടക്കുമ്പോൾ ഇവരുടെ പിന്തുണ എഡിഎംകെക്ക് ലഭിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തില്‍ വഴിയില്ല. ചുരുക്കത്തിൽ എഡിഎംകെ 22 സീറ്റുകളിൽ 11 എണ്ണത്തിലെങ്കിലും ജയിക്കണം ഭരണം നിലനിർത്താൻ.

ഡിഎംകെയ്ക്ക് അധികാരം പിടിക്കണമെങ്കിൽ 21 സീറ്റുകളിലെങ്കിലും ജയിക്കേണ്ടതുണ്ട്. ടിടിവിയും കൂട്ടരും ഡിഎംകെയെ സർക്കാർ രൂപീകരിക്കാൻ പിന്തുണക്കില്ല എന്നുറപ്പാണ്. ഒരു പാർട്ടിക്കും സർക്കാർ രൂപീകരിക്കാന്‍ കഴിയാതെ വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍