UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗവർണർ ശൗചാലയ സന്ദർ‌ശനത്തിനിറങ്ങിയാൽ കരിങ്കൊടി കാട്ടും; വിരട്ടാൻ നോക്കരുത്: സ്റ്റാലിൻ

നാമക്കൽ ജില്ലയിൽ സന്ദർശനത്തിനിറങ്ങിയ ഗവർണർക്കു നേരെ ഡിഎംകെ പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു.

സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ കൈകടത്തി ഫീൽഡ് വിസിറ്റിനിറങ്ങിയാൽ ഗവർണർ ബൻവാരിലാൽ പുരോഹിതിനെതിരെ കരിങ്കൊടി കാട്ടാൻ താൻ നേരിട്ടിറങ്ങുമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. കാരൂരിൽ ഡിഎംകെയുടെ വിദ്യാർത്ഥി വിഭാഗം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ കലൈഞ്ജർ വളർത്തിയ മകനാണെന്നും ഏഴു വർഷം തടവിലിടുമെന്ന് പേടിപ്പിച്ചാൽ പേടിക്കില്ലെന്നും ‍ഡിഎംകെ നേതാവ് പറഞ്ഞു.

ഗവർണറുടെ ഫീൽ‌ഡ‍് വിസിറ്റിനെതിരെ സംസാരിക്കുന്നവരെ ഏഴു വർഷത്തേക്ക് തടവിലിടുമെന്ന് തമിഴ്നാട് രാജ് ഭവൻ പ്രസ്താവനയിറക്കിയിരുന്നു. കേന്ദ്രത്തിന്റെ ഫണ്ടോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന എല്ലാ പദ്ധതികളും സന്ദർശിച്ചു കൊണ്ടിരിക്കുകയാണ് ഗവർണർ. നിലവിൽ ശക്തമായ ഭരണകൂടം സംസ്ഥാനത്തില്ലാത്തത് മുതലെടുക്കുകയാണ് ഈ ഫീൽഡ് വിസിറ്റിലൂടെ എന്ന വിമർശനം ഉയർന്നിട്ടുണ്ട്. നേരത്തെ, ഫീൽഡ് വിസിറ്റിനിടെ ഗവർണർ ഒരു സ്ത്രീ കുളിച്ചു കൊണ്ടിരുന്ന കുളിമുറി തുറന്നതും അവർ പരാതി നൽകിയതും വിവാദമായിരുന്നു.

നാമക്കൽ ജില്ലയിൽ സമാനമായ സന്ദർശനത്തിനിറങ്ങിയ ഗവർണർക്കു നേരെ ഡിഎംകെ പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. അധികാരപരിധി വിട്ടാണ് ഗവർണർ നീങ്ങുന്നതെന്നാരോപിച്ചായിരുന്നു കരിങ്കൊടി കാട്ടൽ. രാജ്ഭവനു മുമ്പിൽ എംകെ സ്റ്റാലിൻ സമരം നടത്തുകയും ചെയ്തിരുന്നു.

സംസ്ഥാനത്തിന്റെ അടിസ്ഥാന അധികാരങ്ങളിൽ പെടുന്ന കാര്യങ്ങളിൽ പോലും ഗവർണർ ഇടപെടുന്നതിനെ സംസ്ഥാനം ഭരിക്കുന്ന എടപ്പാടി പളനിസ്വാമി ഇതുവരെ എതിർത്തിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍