UPDATES

ട്രെന്‍ഡിങ്ങ്

തന്ത്രപ്രധാനമേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ട്രംപ്-മോദി കരാര്‍

ഒബാമ ഭരണകൂടം തുടങ്ങിവച്ച ഇരുരാജ്യങ്ങളിലേയും വിദേശ മന്ത്രിമാരും വാണിജ്യമന്ത്രിമാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പകരമാണ് പുതിയ ചര്‍ച്ചകള്‍

നയതന്ത്ര, യുദ്ധതന്ത്ര താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി മോദി സര്‍ക്കാരും ട്രംപ് ഭരണകൂടവും പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നു. ഇന്ത്യയുടെയും അമേരിക്കയുടെയും വിദേശകാര്യ മന്ത്രിമാരാണ് ചര്‍ച്ച നടത്തുന്നത്. ഭീകരതയ്ക്കും ഇന്തോ-പസഫിക് മേഖലയിലെ വിഷയങ്ങളിലും ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങളിലും ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സമാന മനസ്ഥിതിയുള്ളതിനാല്‍ ഈ ചര്‍ച്ചകള്‍ നിര്‍ണായകമാണ്.

മുന്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഒബാമ ഭരണകൂടം തുടങ്ങിവച്ച ഇരുരാജ്യങ്ങളിലേയും വിദേശ മന്ത്രിമാരും വാണിജ്യമന്ത്രിമാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പകരമാണ് പുതിയ ചര്‍ച്ചകള്‍. ജപ്പാന്റെയും ഇന്ത്യയുടെയും വിദേശകാര്യ പ്രതിരോധമന്ത്രിമാര്‍ നടത്തുന്ന 2+2 ചര്‍ച്ചകള്‍ക്ക് സമാനമായി 2 ബൈ 2 ചര്‍ച്ചകള്‍ എന്നായിരിക്കും അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് പേരിടുകയെന്ന് അറിയുന്നു. ഇന്ത്യ-അമേരിക്ക ബന്ധത്തിലെ പ്രതിരോധ, സുരക്ഷ പ്രശ്‌നങ്ങള്‍ ഈ ചര്‍ച്ചകളില്‍ വിഷയമാകും.

പുതിയ സംവിധാനത്തെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടെല്ലേഴ്‌സണും തമ്മില്‍ ചര്‍ച്ച നടത്തി. ഇന്നലെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ട്രംപ് മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ‘ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സുസ്ഥിരതയും വരുത്തുകയെന്നതാണ് നേതാക്കള്‍ ഈ ചര്‍ച്ചകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. നയതന്ത്രപരമായ കൂടിയാലോചനകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ 2 ബൈ 2 ചര്‍ച്ചകള്‍ക്ക് സാധിക്കും.’ ഉന്നത സര്‍ക്കാര്‍ സ്രോതസുകള്‍ അറിയിച്ചു.

ട്രംപ് അധികാരമേറ്റ ആദ്യമാസങ്ങളില്‍ തന്നെ ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും അമേരിക്കയുടെ ദേശീയ ഉപദേഷ്ടാവ് ജനറല്‍(റിട്ട.) എച്ച്ആര്‍ മക്മാസ്റ്ററും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഈ ചര്‍ച്ചകളോടെ അമേരിക്കയും ഇന്ത്യയും തമ്മില്‍ സുരക്ഷ, പ്രതിരോധം, പ്രാദേശിക ആഗോള സാഹചര്യങ്ങള്‍ എന്നിവയില്‍ അഭിപ്രായ ഏകീകരണം രൂപംകൊള്ളുകയും ചെയ്തു. വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഈ ചര്‍ച്ചകള്‍ ആരംഭിച്ചത്. നിലവിലെ നയതന്ത്ര, വ്യാപാര ചര്‍ച്ചകള്‍ സജീവമല്ലെന്നും അവയുടെ വാഗ്ദാനങ്ങളും സ്രോതസുകളും നിലനില്‍ക്കുന്നില്ലെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍