UPDATES

ട്രെന്‍ഡിങ്ങ്

കല്‍ക്കരി ഖനനത്തിന് 100% വിദേശനിക്ഷേപം, ഡിജിറ്റല്‍ മീഡിയയില്‍ വിദേശ നിക്ഷേപത്തിന് 26% പരിധി

പുതിയ തൊഴിലവസരങ്ങളുണ്ടാക്കാനും അടിസ്ഥാന വികസന രംഗത്ത് കുതിച്ചുകേറ്റമുണ്ടാക്കാനും ഈ നയം സഹായകമാകുമെന്ന് പീയൂഷ് ഗോയല്‍ പ്രത്യാശിക്കുന്നു.

കല്‍ക്കരി ഖനനത്തില്‍ 100% വിദേശനിക്ഷേപം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കരാറടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനപ്രവര്‍ത്തനങ്ങളിലും 100% വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. 26% വിദേശനിക്ഷേപം ഡിജിറ്റല്‍ മാധ്യമരംഗത്ത് അനുവദിച്ചതാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി. ഇന്‍ഷൂറന്‍സ് ഇടനില സ്ഥാപനങ്ങള്‍ക്കും 100% വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. രാജ്യത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപം വരുന്നതിന് പുതിയ തീരുമാനങ്ങള്‍ കാരണമാകുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. കാബിനറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് സാമ്പത്തികമാന്ദ്യം കടുത്ത നിലയില്‍ തുടരുന്ന ഘട്ടത്തിലാണ് വാണിജ്യമന്ത്രാലയത്തിന്റെ ഈ നീക്കം. കഴിഞ്ഞദിവസങ്ങളില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വാണിജ്യമേഖലയെ ഉണര്‍ത്തുന്നതിനുള്ള ചില നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്നും വന്‍തുക വാങ്ങിയെടുക്കുകയും ചെയ്തു. മാന്ദ്യത്തെ നേരിടാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് വിദേശനിക്ഷേപം കൂട്ടുന്നതിനുള്ള ഇപ്പോഴത്തെ നീക്കവും.

ഓണ്‍ലൈന്‍ ചില്ലറ വില്‍‍പ്പന നിയമത്തില്‍ ചില ഇളവുകള്‍ വരുത്തിയിട്ടുമുണ്ട്. ഈ ഇളവ് വിദേശ ബ്രാന്‍ഡുകള്‍ക്ക് രാജ്യത്ത് ആവശ്യമായത്ര ചില്ലറ വില്‍പ്പനാ ശാലകള്‍ സ്ഥാപിക്കാന്‍ വേണ്ട കാലയളവില്‍ ഓണ്‍ലൈനായി ചില്ലറ വില്‍പ്പന നടത്താന്‍ സാധിക്കും. രണ്ടു വര്‍ഷത്തേക്കാണ് ഇത് സാധിക്കുക.

ആപ്പിള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയില്‍‌ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനോ അസംബ്ള്‍ ചെയ്യാനോ തയ്യാറാകാത്ത പ്രശ്നത്തെ അഭിസംബോധന ചെയ്യുകയാണ് കോണ്‍ട്രാക്ട് മാനുഫാക്ചുറിങ്ങില്‍ 100% വിദേശനിക്ഷേപം പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇത്തരം കമ്പനികള്‍ ഇളവുകളാവശ്യപ്പെട്ട് ഇത്രയും കാലം ഇന്ത്യയില്‍ നിര്‍മാണക്കരാറുകള്‍ നല്‍കിയിരുന്നില്ല.

പുതിയ തൊഴിലവസരങ്ങളുണ്ടാക്കാനും അടിസ്ഥാന വികസന രംഗത്ത് കുതിച്ചുകേറ്റമുണ്ടാക്കാനും ഈ നയം സഹായകമാകുമെന്ന് പീയൂഷ് ഗോയല്‍ പ്രത്യാശിക്കുന്നു.

വാര്‍ത്താ ചാനല്‍ രംഗത്ത് 49 ശതമാനം വിദേശനിക്ഷേപത്തിന് അനുമതിയുണ്ട് നിലവില്‍. അച്ചടിമാധ്യമരംഗത്ത് 26% വിദേശനിക്ഷേപവും അനുവദനീയമാണ്. അച്ചടിമാധ്യമരംഗത്തെ അതേ അളവിലാണ് ഇപ്പോള്‍ ഡിജിറ്റല്‍ മാധ്യമരംഗത്ത് വിദേശനിക്ഷേപം അനുവദിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍