UPDATES

ട്രെന്‍ഡിങ്ങ്

പ്രധാനമന്ത്രിയുടെ ഓഫീസ് കളങ്കപ്പെടുത്തിയ നരേന്ദ്രമോദി രാജ്യത്തോട് മാപ്പ് പറയണം: ഡോ മന്‍മോഹന്‍ സിങ്

”പ്രധാനമന്ത്രിയുടെ മഹത്തായ ഓഫീസ് അര്‍ഹിക്കുന്ന പക്വത ശ്രി നരേന്ദ്രമോദി കാണിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു”

പ്രധാനമന്ത്രിയുടെ ആരോപണത്തിനു മറുപടിയായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നല്‍കിയ വാര്‍ത്താകുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഗുജറാത്ത് തെരഞ്ഞെടുപ്പ് പരാജയപ്പെടുമെന്ന ഭീതിയില്‍ രാഷ്ട്രീയമായ നേട്ടത്തിനുവേണ്ടി നരേന്ദ്രമോദി ഉപയോഗിക്കുന്ന നുണകളും കളളക്കഥകളും മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു. ഒരു പ്രധാനമന്ത്രിയെന്ന പദവിക്കും വളരെ താഴെയുളള നിലവാരത്തിലാണ് അദ്ദേഹം കളളങ്ങള്‍ പടച്ചുവിടുന്നത്. പരാജയ ഭീതിയുടെ നിരാശയില്‍ നിന്നാണ് അദ്ദേഹം ഓരോ നുണക്കഥകളും പടച്ചുവിടുന്നതെന്ന് എളുപ്പത്തില്‍ മനസിലാകുന്നു. ഭരണഘടന ഓഫീസുകളെ താറടിക്കാനുളള അദ്ദേഹത്തിന്റെ മതിവരാത്ത കൊതി അപകടകരമായ കിഴ്‌വഴക്കമാണ് സൃഷ്ടിക്കുന്നത്. മുന്‍ പ്രധാനമന്ത്രി, മുന്‍ കരസേന മേധാവി എന്നിവരെ പോലും അദ്ദേഹം അങ്ങനെ താറടിക്കുന്നു.

ഭീകരതക്കെതിരെയുളള പോരാട്ടത്തില്‍ വിട്ടുവീഴ്ച കാണിച്ചുവെന്ന് അറിയപ്പെടുന്ന പ്രധാനമന്ത്രിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദേശീയതയെ കുറിച്ചുളള ധര്‍മ്മോപദേശം ആവശ്യമില്ല. ഉദംപൂരിലും ഗുരുദാസ് പൂരിലും ഭീകരാക്രമണം ഉണ്ടായ ശേഷം യാതൊരും ക്ഷണവുമില്ലാതെ പ്രധാനമന്ത്രി പാകിസ്ഥാനിലേക്ക് പോയത് ഞാന്‍ നരേന്ദ്ര മോദിയെ ഓര്‍മ്മിപ്പിക്കുന്നു. പാകിസ്ഥാനില്‍ നിന്നുളള ഭീകരവാദികള്‍ നമ്മുടെ പത്താന്‍ കോട്ട് നയതന്ത്ര എയര്‍ ബെസ് ആക്രമിച്ചപ്പോള്‍ അത് അന്വേഷിക്കാന്‍ പാകിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിനെ പറ്റിയും നരേന്ദ്ര മോദി പറയട്ടെ.

മോദി, താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്; ആര്‍എസ്എസിന്റെ കവല പ്രാസംഗികനല്ല

50 വര്‍ഷങ്ങളായി ഞാന്‍ രാജ്യസേവനം നടത്തിവരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാം. നരേന്ദ്ര മോദി ഉള്‍പ്പെടെ ആര്‍ക്കും രാഷ്ട്രീയ താല്‍പ്പര്യത്തിനായി ചോദ്യം ചെയ്യാനാകാത്ത ട്രാക്ക് റെക്കാര്‍ഡാണ് എനിക്കുളളത്.

ഇത്തരം കുത്തുവാക്കുകളും നുണകളും ഞാന്‍ തളളിക്കളയുന്നു. മോദി ആരോപിച്ചതുപ്പോലെ മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ സംഘടിപ്പിച്ച അത്തായ വിരുന്നില്‍ ഗുജറാത്ത് തെരഞ്ഞടുപ്പിനെ കുറിച്ച് ഞാന്‍ ആരോടും സംസാരിച്ചിട്ടില്ല. ആ വിരുന്നില്‍ പങ്കെടുത്ത ആരും ഗുജറാത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒന്നും സംസാരിച്ചിട്ടില്ല. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ ഉണ്ടായത്. വിരുന്നില്‍ പങ്കെടുത്ത പ്രമുഖ ഇന്ത്യന്‍ സിവില്‍ ഉദ്യോഗസ്ഥര്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ പ്രസ്താവനയുടെ പകര്‍പ്പ് നല്‍കുന്നു. വിരുന്നില്‍ ഏതെങ്കിലും തരത്തിലുളള രാജ്യദ്രോഹചര്‍ച്ചകള്‍ ആരും നടത്തിയിട്ടില്ല.

മോദിയെ തിരുത്തി മുന്‍ കരസേന മേധാവി ദീപക് കപൂര്‍; മണിശങ്കര്‍ അയ്യരുടെ വസതിയിലെ അത്താഴവിരുന്നില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തിട്ടില്ല

പ്രധാനമന്ത്രിയുടെ മഹത്തായ ഓഫീസ് അര്‍ഹിക്കുന്ന പക്വത നരേന്ദ്രമോദി കാണിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു. തവിട്ടുനിറത്തില്‍ നുണകള്‍ പ്രചരിപ്പിക്കുന്നതിനുപകരം താങ്കള്‍ കൂടുതല്‍ ഊര്‍ജ്ജവും ഏകാഗ്രതയും താങ്കളുടെ പദവി ആവശ്യപ്പെടുന്ന നിലവാരത്തിനുവേണ്ടിയാകണമെന്നും ഞാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു. മോദി കളങ്കപ്പെടുത്തിയ ഓഫീസിന്റെ പ്രതിഛായ തിരിച്ചെടുക്കുന്നതിന് അദ്ദേഹം രാജ്യത്തോട് മാപ്പ് പറയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

‘പാക്കിസ്ഥാന്‍ ഗൂഡാലോചന’യില്‍ കേസ് എടുക്കാത്തതെന്ത്? മോദിക്ക് പ്രകാശ് രാജിന്റെ തുറന്ന കത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍