UPDATES

ഇന്ത്യ

ഒരു സീറ്റ് പോലും കൂടുതല്‍ കിട്ടുമെന്ന് ബിജെപി കരുതേണ്ടെന്ന് നിതീഷ്; ബിഹാറില്‍ അടി മുറുകുന്നു?

17 സീറ്റില്‍ ബിജെപിയും 16 സീറ്റില്‍ ജെഡിയുവും മത്സരിക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് ബിജെപി വൃത്തങ്ങള്‍ കഴിഞ്ഞ തവണ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ജെഡിയുവിനേക്കാള്‍ ഒരു സീറ്റ് പോലും അധികം ബിജെപിക്ക് നല്‍കില്ലെന്ന് ജെഡിയു വൃത്തങ്ങള്‍ വ്യക്തമാക്കി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ഇത്തവണ കൂടുതല്‍ കിട്ടുമെന്ന് ബിജെപി വിചാരിക്കേണ്ടെന്ന് ബിഹാര്‍ വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്. 17 സീറ്റില്‍ ബിജെപിയും 16 സീറ്റില്‍ ജെഡിയുവും മത്സരിക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് ബിജെപി വൃത്തങ്ങള്‍ കഴിഞ്ഞ തവണ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ജെഡിയുവിനേക്കാള്‍ ഒരു സീറ്റ് പോലും അധികം ബിജെപിക്ക് നല്‍കില്ലെന്ന് ജെഡിയു വൃത്തങ്ങള്‍ വ്യക്തമാക്കി. ഇരു പാര്‍ട്ടികളും തുല്യമായ സീറ്റുകളില്‍ മത്സരിക്കുക എന്ന സൂചനയാണ് നിതീഷ് കുമാര്‍ നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപിക്ക് 17 സീറ്റ്, ജെഡിയുവിന് 16, രാംവിലാസ് പാസ്വാന്റെ എല്‍ജെഎസ്പിക്ക് ആറ്, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍ എല്‍ എസ് പിക്ക് ഒരു സീറ്റ് എന്നിങ്ങനെ സീറ്റ് വിഭജനത്തിനാണ് ധാരണയായത് എന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്. അതേസമയം സഖ്യത്തിന്റെ നിലനില്‍പ്പിനായി 20ല്‍ കൂടുതല്‍ സീറ്റ് അവകാശപ്പെട്ടിരുന്നതില്‍ നിന്നും ജെഡിയു പിന്‍വാങ്ങിയിരിക്കുകയാണ്. ബിജെപി സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിച്ച 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രമാണ് ജെഡിയുവിന് കിട്ടിയത്. ബിജെപി 22 സീറ്റുകള്‍ നേടിയിരുന്നു.

സെപ്റ്റംബറില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപി മുന്നോട്ട് വച്ച് ആദ്യ കരട് ജെഡിയു തള്ളിയിരുന്നു. ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായതായും ഔപചാരിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് നിതീഷ് കുമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികള്‍ക്കിടയിലുള്ള ഭിന്നത ശക്തമാവുകയാണ് ചെയ്തിരിക്കുന്നത്. ഇതുവരെ പ്രഖ്യാപനമൊന്നും ഉണ്ടായതുമില്ല. ബിജെപിയുമായുള്ള സഖ്യം ബിഹാറില്‍ മാത്രമേയുണ്ടാകൂ എന്നും ജെഡിയു വ്യക്തമാക്കിയിട്ടുണ്ട്.

ഉപേന്ദ്ര കുശ്വാഹയുടേയും രാംവിലാസ് പാസ്വാന്റേയും പാര്‍ട്ടികളെക്കൂടി വിശ്വാസത്തിലെടുക്കുന്നതിനായി സീറ്റ് വിഭജന പ്രഖ്യാപനം നീട്ടിവച്ചിരിക്കുകയാണ് എന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സീറ്റ് വിഭജനം സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് എല്‍ ജെ എസ് പി നേതാവും രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്‍ പറയുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ തങ്ങള്‍ക്ക് വേണമെന്നാണ് ചിരാഗിന്റെ അമ്മാവനും പാര്‍ട്ടി നേതാവുമായ കുമാര്‍ പരസ് പറയുന്നത്. കഴിഞ്ഞ തവണ ഏഴ് സീറ്റിലാണ് എല്‍ ജെ എസ് പി മത്സരിച്ചത്.

ബിഹാറില്‍ ബിജെപിക്ക് വലിയ തിരിച്ചടി; വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നിതീഷ്

പണ്ടോരയുടെ പെട്ടി അമിത് ഷായുടെ കയ്യിലുണ്ടോ? എന്താണ് 2014നേക്കാള്‍ വന്‍വിജയമെന്ന അതിമോഹത്തിന് പിന്നില്‍?

ബിഹാറില്‍ എന്‍ഡിഎയില്‍ പൊട്ടിത്തെറി? ഉപേന്ദ്ര കുശ്വാഹയെ ആര്‍ജെഡി സഖ്യത്തിലേയ്ക്ക് ക്ഷണിച്ച് തേജസ്വി യാദവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍