UPDATES

വിപണി/സാമ്പത്തികം

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച അനിശ്ചിതത്തില്‍ -സര്‍വ്വെ

സാമ്പത്തിക അനിശ്ചിതത്തിനു നോട്ടുനിരോധനവുമായുളള ബന്ധം റിപ്പോര്‍ട്ടില്‍ എടുത്തുകാണിച്ചിട്ടില്ല

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച അനിശ്ചതത്തിലാണെന്ന് സാമ്പത്തിക സര്‍വ്വെ. വെളളിയാഴ്ച സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ വെച്ച സര്‍വ്വെ റിപ്പോര്‍ട്ടിലാണ് വെളിപെടുത്തല്‍. കാര്‍ഷിക മേഖലയില്‍ നിന്നുളള വരുമാനം തിട്ടപെടുത്താനാവാത്തതും കാര്‍ഷിക വായ്പ എഴുതിതളളിയതുമാണ് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചക്കു കാരണമെന്ന് സാമ്പത്തിക സര്‍വ്വെയില്‍ പറയുന്നു. വെളളിയാഴ്ച പാര്‍ലിമെന്റില്‍ വെച്ച 2016-17 രണ്ടാംഭാഗം സര്‍വ്വെയിലാണ് വെളിപെടുത്തല്‍.

അടുത്ത വര്‍ഷത്തെ 2017-18 ലെ പ്രതീക്ഷിത വളര്‍ച്ചാനിരക്ക് 6.75-7.5 ആണ്. എന്നാല്‍ ഇത് നേടിയെടുക്കുക കനത്ത വെല്ലുവിളിയാണെന്നും സര്‍വ്വെയില്‍ പറയുന്നു. വളര്‍ച്ചാനിരക്കിന്റെ സൂചിക ഇപ്പോള്‍ അനുകൂലമല്ലെന്നും സര്‍വ്വെ.

കാര്‍ഷിക വായ്പ എഴുതി തളളിയത് വളര്‍ച്ചാനിരക്കിന്റെ 0.7 ശതമാനം ഇടിവുണ്ടാക്കിയതായും സര്‍വ്വെ വ്യക്തമാക്കി. വിലകയറ്റം തടയുന്നുതിനു വേണ്ടി നടത്തിയ ശ്രമങ്ങളും വളര്‍ച്ചാനിരക്കിനെ പ്രതികൂലമായി ബാധിച്ചു. വളര്‍ച്ചനിരക്കിന്റെ സൂചിക ഇപ്പോള്‍ നിശ്ചലാവസ്ഥയിലാണെന്ന് സര്‍വ്വ പറയുന്നു. വളര്‍ച്ചാനിരക്കിന്റെ സൂചിക ഉയര്‍ത്തി 6.5 ലെത്തിക്കുകയെന്നത് എളുപ്പമല്ലെന്നാണ് സര്‍വ്വയുടെ ഹൈലൈറ്റ്.

എന്നാല്‍ വിലനിലവാര സൂചികയില്‍ സ്ഥിതി ആശ്വാസകരമാണെന്നു റിപ്പോര്‍ട്ട് വിലയിരുത്തി. ഇപ്പോള്‍ വിലക്കയറ്റം നിയന്ത്രണവിധയമാണ്. നാലുശതമാനത്തിനുതാഴെയാണ് നാണയപെരുപ്പം. 2018 ല്‍ നാണയപെരുപ്പം കുറയാനിടയുണ്ടെന്നും സര്‍വ്വെ പ്രവചിക്കുന്നു. അഭ്യന്തര സമ്പദ്്‌രംഗം ഊര്‍ജസ്വലമല്ലന്നാണ് വിലയിരുത്തല്‍.

അതെസമയം, സാമ്പത്തിക അനിശ്ചിതത്തിനു നോട്ടുനിരോധനവുമായുളള ബന്ധം റിപ്പോര്‍ട്ടില്‍ എടുത്തുകാണിച്ചിട്ടില്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഈ ട്രാന്‍സഫര്‍ വ്യാപകമായത് അഭ്യന്തര വിപണിയെ തളര്‍ത്തി എന്നു പാര്‍ലിമെന്ററി സമിതി കണ്ടെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍