UPDATES

വിപണി/സാമ്പത്തികം

സാമ്പത്തിക മാന്ദ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ – കോര്‍പ്പറേറ്റ് നികുതി ഇളവ് പ്രഖ്യാപിച്ച ധന മന്ത്രിയുടെ വാര്‍ത്താസമ്മേളനം പറയുന്നതെന്ത്?

സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്നായി നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ചൂണ്ടിക്കാണിച്ചത് സ്വകാര്യ മേഖലയുടെ വിശ്വാസരാഹിത്യമാണ്.

രാജ്യത്ത് രൂക്ഷമായ സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയുമുണ്ട് എന്ന് സ്ഥിരീകരിക്കുന്നതായി, ഇന്ന് കോര്‍പ്പറേറ്റ് നികുതി ഇളവ് ചെയ്യുന്നതായി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഗോവയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി എന്നാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ല എന്നാണ് നിര്‍മ്മല സീതാരാമന്‍ ഇതുവരെ പഞ്ഞിരുന്നത്. എന്നാല്‍ മാന്ദ്യമുണ്ട് എന്ന് വ്യക്തമാക്കുകയാണ്, പുതിയ പ്രഖ്യാപനത്തിലൂടെ നിര്‍മ്മല സീതാരാമന്‍.

സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്നായി നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ചൂണ്ടിക്കാണിച്ചത് സ്വകാര്യ മേഖലയുടെ വിശ്വാസരാഹിത്യമാണ്. നിക്ഷേപങ്ങള്‍ക്ക് സ്വകാര്യ മേഖല തയ്യാറാകുന്നില്ല എന്ന് രാജീവ് കുമാര്‍ പറഞ്ഞിരുന്നു.
ഇന്ന് കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25.17ലേയ്ക്ക് കുറയ്ക്കുമെന്ന് ധന മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു.

നേരത്തെ സാമ്പത്തിക പ്രതിസന്ധിയില്ല എന്ന് പറഞ്ഞുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലും നിര്‍മ്മല സീതാരാമന്‍ കയറ്റുമതി, ഭവനനിര്‍മ്മാണ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കയറ്റുമതി, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ക്കായി 70,000 കോടി രൂപയുടെ പാക്കേജ് നിര്‍മ്മല സീതാരാമന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര ധന മന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ:

ഇളവുകള്‍ കൂടാതെ സര്‍ചാര്‍ജ്ജും സെസുമടക്കം കോര്‍പ്പറേറ്റ് ടാക്‌സ് 22 ശതമാനം.

ഇന്ത്യന്‍ കമ്പനികള്‍ക്കും 2019 ഒക്ടോബര്‍ ഒന്ന് മുതല്‍ സ്ഥാപിക്കുന്ന മാനുഫാക്ച്വറിംഗ് കമ്പനികള്‍ക്കും 15 ശതമാനം നികുതി.

ഇത്തരം കമ്പനികള്‍ക്ക് മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്‌സ് ബാധകമല്ല.

സര്‍ചാര്‍ജ്ജ് കഴിഞ്ഞ് എഫക്ടീവ് കോര്‍പ്പറേറ്റ് ടാക്‌സ് 25.17 ശതമാനം.

പുതിയ കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് ടാക്‌സ് എഫക്ടീവ് ടാക്‌സ് സെസും സര്‍ചാര്‍ജ്ജുമടക്കം 17.01 ശതമാനം.

സര്‍ചാര്‍ജ്ജും സെസും അടയ്ക്കുന്നവര്‍ക്ക് എംഎടി ഇളവ് നല്‍കും. എംഎടി 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി കുറയ്ക്കും. സര്‍ചാര്‍ജ്ജും സെസും അടയ്ക്കുന്നവര്‍ക്ക് എംഎടി ഇളവ് നല്‍കും. എംഎടി 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി കുറയ്ക്കും. ഇളവുകളും ഇന്‍സെന്റീവുകളും ലഭിക്കുന്ന കമ്പനികള്‍ക്കാണിത്.

നികുതി ഇളവിലൂടെ പ്രതീക്ഷിക്കുന്നത് 1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍