UPDATES

വിപണി/സാമ്പത്തികം

ഞങ്ങള്‍ മന്‍മോഹന്‍ സിംഗ് പറയുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരല്ല, വാചകമടിച്ച് നടക്കുന്നവരല്ല: കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

നേരത്തെ മന്‍മോഹന്‍ സിംഗിന് മറുപടി പറയാനില്ലെന്ന് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രസ്താവിച്ചിരുന്നു.

ഞങ്ങള്‍ മന്‍മോഹന്‍ സിംഗ് പറയുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരല്ല. ഞങ്ങള്‍ വെറുതെ വാചകമടിച്ച് നടക്കുന്നവരല്ല, ലോകത്തെ 11ാമത്തെ വലിയ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഞങ്ങള്‍ ഈ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. നിലവില്‍ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, മൂന്നാം സ്ഥാനത്തേയ്ക്ക് മാര്‍ച്ച് ചെയ്തിരുന്നു – സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറിന്റെ മറുപടിയാണ്. നേരത്തെ മന്‍മോഹന്‍ സിംഗിന് മറുപടി പറയാനില്ലെന്ന് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രസ്താവിച്ചിരുന്നു.

ഞങ്ങള്‍ക്ക് സമ്പദ് വ്യവസ്ഥയെക്കുറിച്ച് വളരെ സമഗ്രമായ കാഴ്ചപ്പാടാണുള്ളത്. ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇതെല്ലാം ചെയ്യുന്നത്. ഇങ്ങനെയാണ് ഒരു ജനകീയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക – ജിഡിപി ഇടിവ് സംബന്ധിച്ച് മന്‍മോഹന്‍ സിംഗ് നട്ത്തിയ വിമര്‍ശനത്തിന് മറുപടിയായി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ജിഎസ്ടിയിലടക്കം നമ്മള്‍ കണ്ടതാണ്. ഈ പ്രശ്‌നങ്ങളെയെല്ലാം സര്‍ക്കാര്‍ അഭിസംബോധന ചെയ്യുന്നുണ്ട്. ജി എസ് ടി കൗണ്‍സില്‍ എല്ലാ് മാസവും യോഗം ചേരുന്നു. പ്രസക്തമായ തീരുമാനങ്ങളെടുക്കുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച നിലയിലേയ്ക്ക് ഉയരുമെന്നത് ഉറപ്പാണ് എന്നും പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു.

ALSO READ: ‘നോട്ടുനിരോധനം എന്ന ദുരന്തവും ജിഎസ്ടിയും സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തി, മാന്ദ്യത്തിനു കാരണം മോദി സര്‍ക്കാരിന്റെ മിസ്‌മാനേജ്മെന്റ്’, രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍