UPDATES

വിപണി/സാമ്പത്തികം

ഇത് വെറും തട്ടിപ്പ് ബജറ്റ്: പ്രസേന്‍ജിത്ത് ബോസ് എഴുതുന്നു

പാർലമെന്റിനോടോ ജനങ്ങളോടോ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ഒരു സർക്കാരിനെ ഇത്തരം അസംബന്ധ കണക്കുകൾ അവതരിപ്പിക്കാൻ കഴിയൂ.

കണക്കുകളിൽ കള്ളത്തരം കാണിക്കുകയും കൃത്രിമ കണക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പതിവ് രീതിയിൽത്തന്നെയാണ് ധനമന്ത്രി പിയൂഷ് ഗോയൽ ഇന്നലെ പാർലമെൻറ്റിൽ അവതരിപ്പിച്ച ബജറ്റും. കഴിഞ്ഞ വർഷത്തെ ബജറ്റിൽ കണക്കാക്കിയിരുന്നതിനേക്കാൾ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ കുറവാണ് 2018-19ലെ ജി എസ്‌ ടി പിരിവിൽ ഉണ്ടായിരിക്കുന്നത്. വരുമാനത്തിലെ ഈ ഇടിവ് മൂലം കേന്ദ്ര ധനക്കമ്മി കഴിഞ്ഞ വർഷത്തെ ബജറ്റിനേക്കാൾ 10000 കോടി രൂപ വർദ്ധിച്ചു. ഇത് വിപണിയിൽ നിന്നുള്ള അധിക കടമെടുപ്പിലൂടെ കണ്ടെത്തേണ്ടി വരും.

ഇതുകൂടാതെ കഴിഞ്ഞ വർഷം ബജറ്റിൽ വകയിരുത്തിയതിൽ നിന്നും ഗണ്യമായ തരത്തിൽ 26,639 കോടി രൂപയുടെ കുറവാണ് സംസ്ഥാനങ്ങളുടെ കേന്ദ്രനികുതി വിഹിതം മോദി സർക്കാർ വെട്ടിക്കുറച്ചത്. ഉയരുന്ന ധനക്കമ്മിയുടെ ഭാരം സംസ്ഥാന സർക്കാരുകൾക്ക് മേൽ കെട്ടിവെക്കുന്ന പരിപാടിയാണിത്. സാമ്പത്തിക ഫെഡറലിസത്തിനെ വികലമാക്കുന്ന ഈ നടപടിയോട് സംസ്ഥാനങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് കാണേണ്ടതുണ്ട്.

MGNREGA (മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി), പ്രധാനമന്ത്രി ആവാസ പട്ടികജാതിക്കാർക്കും മറ്റു ദുർബല വിഭാഗങ്ങൾക്കുമുള്ള ക്ഷേമ പദ്ധതികൾ, സ്വച്ഛ്‌ ഭാരത് മിഷൻ, റോഡ് സുരക്ഷ പദ്ധതികൾ തുടങ്ങിയവക്കെല്ലാമുള്ള പദ്ധതിവിഹിതത്തിന്റെ തോത് വാസ്തവത്തിൽ 2018-ലെ ബജറ്റിനേക്കാൾ കുറച്ചിരിക്കുന്നു എന്ന് കാണാം.

2019-20 ലേക്ക് കണക്കാക്കുന്ന വരുമാനം ഒട്ടും വിശ്വസനീയമല്ല. അടുത്ത വർഷം മൊത്തം നികുതി വരുമാനം മൂന്ന് ലക്ഷം കോടി രൂപയോളം കൂടുമെന്നാണ് ധനമന്ത്രി കണക്കുകൂട്ടുന്നത്. ജി എസ് ടി പിരിവിലെ 1.17 ലക്ഷം കോടി രൂപയുടേയും കോർപ്പറേറ്റ് നികുതിയിലേയും ആദായ നികുതിയിലേയും 90000 കോടി രൂപ വീതവുമുള്ള വർദ്ധനവുണ്ടാകുമെന്ന് ഇതിലേക്ക് കണക്കാക്കുന്നുണ്ട്. ഗണ്യമായ ആദായ നികുതിയൊഴിവുകൾ നൽകിയതിന് ശേഷമാണ് ഈ കണക്കാക്കൽ. മൂന്ന് കോടിയോളം ആദായ നികുതി ദായകർക്ക് ‘മുഴുവൻ നികുതിയൊഴിവ്’ കിട്ടുമെങ്കിൽ നഷ്ടമാകുന്ന വരുമാനം 18500 കോടി രൂപയിൽ നിൽക്കില്ല. അതുമാത്രവുമല്ല, ഇത്രയും നികുതിയിളവുകൾ നൽകിയാൽ പിന്നെങ്ങനെയാണ് അടുത്ത വർഷം ആദായ നികുതി വരുമാനത്തിൽ 90000 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുക?

ഈ വർഷം ജി എസ് ടി പിരിവ് കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രതീക്ഷയേക്കാൾ 1 ലക്ഷം കോടി രൂപ കുറവാണെങ്കിൽ എങ്ങനെയാണ് അടുത്ത വർഷം ജി എസ് ടി വരുമാനത്തിൽ 1.17 ലക്ഷം കോടി രൂപയുടെ വർദ്ധനവുണ്ടാകുക? പ്രത്യേകിച്ചും നിരവധി ഉത്പന്നങ്ങളുടെയും ജി എസ് ടി നിരക്ക് വെട്ടിക്കുറച്ച സാഹചര്യത്തിൽ?

കോർപ്പറേറ്റ് മേഖലയുടെ ഇപ്പോഴത്തെ വരുമാനം കോർപ്പറേറ്റു നികുതിയിൽ മറ്റൊരു 90000 കോടി രൂപ കൂടി അധികവരുമാനമുണ്ടാകും എന്ന് കണക്കാക്കുന്നതിനെ ന്യായീകരിക്കുന്നുണ്ടോ?

പാർലമെന്റിനോടോ ജനങ്ങളോടോ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ഒരു സർക്കാരിനെ ഇത്തരം അസംബന്ധ കണക്കുകൾ അവതരിപ്പിക്കാൻ കഴിയൂ. ഇത്തരത്തിൽ ആകാശം മുട്ടുന്ന വരുമാനകണക്കുകൾ അവതരിപ്പിച്ച ധനമന്ത്രി കർഷകർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും, പെൻഷൻകാർക്കും കുറെ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് ഇതിനൊക്കെയുള്ള പണം വരിക എന്നാർക്കും തിട്ടമില്ലാത്തതുകൊണ്ട് ഇതൊന്നും ഗൗരവമായി എടുക്കാൻ വയ്യ.

ഇനിയിപ്പോൾ എങ്ങിനെയൊക്കെയായാലും ഒരു ചെറിയ കർഷക കുടുംബത്തിന് പ്രതിവർഷം പ്രഖ്യാപിച്ചിരിക്കുന്ന 6000 രൂപ എന്നുവെച്ചാൽ അഞ്ചു പേരുള്ള ഒരു കുടുംബത്തിൽ ഒരാൾക്ക് പ്രതിദിനം 3.30 രൂപ എന്നാണ്. ഇപ്പോഴുള്ളതിനേക്കാൾ അധികമായി 3.30 രൂപ കൂടി കിട്ടുന്നതുകൊണ്ട് കർഷകർ ഏതു ചെയ്യാനാണ്?

ഇതെല്ലാം മോദിയുടെ വാഗ്ദാന ലംഘനങ്ങളിൽ അസംതൃപ്തരായ ലക്ഷക്കണക്കിനായ കർഷകരുടെയും തൊഴിൽരഹിതരായ യുവാക്കളുടേയും പ്രതിഷേധത്തെ തണുപ്പിക്കാൻ, പരിഭ്രാന്തി പിടിച്ച ഒരു സർക്കാർ തെരഞ്ഞെടുപ്പിന് മുമ്പായി പ്രഖ്യാപിക്കുന്ന തട്ടിപ്പുകളാണ്. ജനങ്ങൾ ഈ കാപട്യത്തെ തിരിച്ചറിയുകയും പൊതുതെളിഞ്ഞെടുപ്പിൽ ബി ജെ പിക്ക് അർഹിക്കുന്ന തിരിച്ചടി നൽകുകയും ചെയ്യും.

പ്രസേന്‍ജിത്ത് ബോസ്

പ്രസേന്‍ജിത്ത് ബോസ്

സാമ്പത്തിക വിദഗ്ധന്‍, ഇടതുപക്ഷ ചിന്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍