ബാങ്കിംഗ് മേഖലയുടെ പരിഷ്‌കരണത്തിന് ശേഷം നികുതി പരിഷ്‌കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
രാജ്യത്ത് വ്യവസായരംഗത്ത് ഉണര്‍വ് വ്യക്തമാണ് എന്ന് കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍. നിക്ഷേപങ്ങള്‍ കാര്യമായി വരുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രണവിധേയമാണ് എന്ന് നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു. പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്താനായി. കൂടുതല്‍ വായ്പ ലഭ്യമാക്കും. സാമ്പത്തിക ഉത്തേജന പരിപാടിയില്‍
കയറ്റുമതിക്കും ഭവന നിര്‍മ്മാണത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്.
ബാങ്കിംഗ് മേഖലയുടെ പരിഷ്‌കരണത്തിന് ശേഷം നികുതി പരിഷ്‌കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നികുതി റിട്ടേണുകള്‍ പൂര്‍ണമായും ഇ റിട്ടേണ്‍ ആക്കും. ഈ മാസം 19ന് ബാങ്ക് മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മളേനത്തില്‍ അറിയിച്ചു. ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് പുതിയ നികുതി ഘടന കൊണ്ടുവരും.
#WATCH Finance Minister Nirmala Sitharaman addresses the media in Delhi https://t.co/wM1lhQOar3
— ANI (@ANI) September 14, 2019
വീടുകളും വാഹനങ്ങളും വാങ്ങാന്‍ കൂടുതല്‍ വായ്പ നല്‍കും. 2022നുള്ളില്‍ എല്ലാവര്‍ക്കും വീട് ലക്ഷ്യമിടുന്നു. 1.95 കോടി പേര്‍ക്ക് വീട് നല്‍കും. ഭവന നിര്‍മ്മാണത്തിനായി 10,000 കോടി രൂപ വകയിരുത്തും. നിര്‍മ്മാണം പകുതിയിലുള്ള വീടുകള്‍ പൂര്‍ത്തിയാക്കാന്‍ വായ്പകള്‍ക്ക് പ്രത്യേക സംവിധാനം.
എക്‌സ്‌പോര്‍ട്ട് ഫിനാന്‍സ് മന്ത്രിതല സമിതി വിലയിരുത്തും. വാണിജ്യ മന്ത്രാലയം ഇക്കാര്യം കൈകാര്യം ചെയ്യും. കയറ്റുമതി മേഖലയില്‍ വായ്പകള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. കയറ്റുമതിച്ചുങ്കത്തിന് ജനുവരിയില്‍ പുതിയ സംവിധാനം വരും.
തുറമുഖ പരിഷ്കരണത്തിന് പ്രാധാന്യം നല്‍കും. കയറ്റുമതി, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ക്കായി 70,000 കോടി രൂപയുടെ പാക്കേജ് ആണ് കേന്ദ്ര ധന മന്ത്രി പ്രഖ്യാപിച്ചത്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മാതൃകയില്‍, ഇന്ത്യ വാര്‍ഷിക ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കും. രാജ്യത്തെ പ്രധാന നാല് നഗരങ്ങളിലാണിത്. 2020 മാര്‍ച്ചിനകം ഇത് ആരംഭിക്കും.