UPDATES

വാര്‍ത്തകള്‍

കമല്‍നാഥിന്റെ നിര്‍ദ്ദേശപ്രകാരം റിസ്‌കെടുത്തത് ദിഗ് വിജയ് സിംഗിന് പണിയാകുമോ? ശിവരാജ് സിംഗ് ചൗഹാനെ ഇറക്കാന്‍ ബിജെപി

കമല്‍നാഥിന്റെ നിര്‍ദ്ദേശം ദിഗ് വിജയ് സിംഗിനെ ഒതുക്കാനുള്ള ഒന്നായാണ് സ്വാഭാവികമായും വിലയിരുത്തപ്പെട്ടത്.

മുഖ്യമന്ത്രി കമല്‍നാഥിന്റെ നിര്‍ദ്ദേശപ്രകാരം ബുദ്ധിമുട്ടേറിയ മത്സരമുള്ള മണ്ഡലം തിരഞ്ഞെടുത്ത മുന്‍ മുഖ്യമന്ത്രിയും മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ബിജെപി. ബിജെപിയുടെ ഉരുക്ക് കോട്ടയായ ഭോപ്പാല്‍ തന്നെയാണ് ദിഗ് വിജയ് സിംഗ് തിരഞ്ഞെടുത്തിരുന്നത്. സംസ്ഥാനത്തെ തങ്ങളുടെ എക്കാലത്തേയും ഏറ്റവും വലിയ ജനകീയ നേതാവായ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗിനെ ഇവിടെ തുറുപ്പ് ചീട്ടാക്കി ഇറക്കാനാണ് ബിജെപിയുടെ ആലോചന. ദിഗ് വിജയ് സിംഗ് നന്നായി വിയര്‍ക്കുമെന്ന് ഉറപ്പ്.

മുഖ്യമന്ത്രി കമല്‍നാഥിന്റെ നിര്‍ദ്ദേശപ്രകാരം ബുദ്ധിമുട്ടേറിയ മത്സരമുള്ള മണ്ഡലം തിരഞ്ഞെടുത്ത മുന്‍ മുഖ്യമന്ത്രിയും മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ബിജെപി. ബിജെപിയുടെ ഉരുക്ക് കോട്ടയായ ഭോപ്പാല്‍ തന്നെയാണ് ദിഗ് വിജയ് സിംഗ് തിരഞ്ഞെടുത്തിരുന്നത്. സംസ്ഥാനത്തെ തങ്ങളുടെ എക്കാലത്തേയും ഏറ്റവും വലിയ ജനകീയ നേതാവായ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗിനെ ഇവിടെ തുറുപ്പ് ചീട്ടാക്കി ഇറക്കാനാണ് ബിജെപിയുടെ ആലോചന. ദിഗ് വിജയ് സിംഗ് നന്നായി വിയര്‍ക്കുമെന്ന് ഉറപ്പ്. കമല്‍നാഥ്, ദിഗ് വിജയ് സിംഗിനോട് പറഞ്ഞത് താങ്കള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് എങ്കില്‍ കടുപ്പമേറിയ മത്സരമുള്ള ഏതെങ്കിലും മണ്ഡലം തിരഞ്ഞെടുക്കൂ എന്നതാണ്. 30 വഷമായി കോണ്‍ഗ്രസ് ജയിക്കാത്ത സീറ്റ് തിരഞ്ഞെടുക്കാനാണ്.

മധ്യപ്രദേശില്‍ കമല്‍നാഥിന്റേയും ജ്യോതിരാദിത്യ സിന്ധ്യയുടേയും ദിഗ് വിജയ് സിംഗിന്റേയും നേതൃത്വത്തിലുള്ള മൂന്ന് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷം കോണ്‍ഗ്രസിന് തലവേദനയായിരുന്നു. ദിഗ് വിജയ് സിംഗിനോടാണ് മറ്റ് രണ്ട് നേതാക്കള്‍ക്കും ഏറ്റവുമധികം അകല്‍ച്ചയുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ കമല്‍നാഥിന്റെ നിര്‍ദ്ദേശം ദിഗ് വിജയ് സിംഗിനെ ഒതുക്കാനുള്ള ഒന്നായാണ് സ്വാഭാവികമായും വിലയിരുത്തപ്പെട്ടത്. അതേസമയം കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ല. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു എന്നാണ് ദിഗ് വിജയ് സിംഗ് പറഞ്ഞത്. രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കാന്‍ ആവശ്യപ്പെട്ടാലും താന്‍ അവിടെ മത്സരിക്കുമെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു.

ഭോപ്പാലില്‍ അവസാനമായി ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചത് 1984ല്‍ ഇന്ദിര ഗാന്ധി വധത്തിന് ശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലാണ്. മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ. 1989ലും 91ലും 96ലും ഇവിടെ ജയിച്ചത് ബിജെപിയുടെ സുശീല്‍ ചന്ദ്ര വര്‍മയാണ്. 1999ല്‍ ഉമ ഭാരതി ജയിച്ചു. എന്നാല്‍ 2003ല്‍ മുഖ്യമന്ത്രിയായപ്പോള്‍ രാജി വച്ചു. ഭോപ്പാലിലെ സിറ്റിംഗ് എംപി ബിജെപിയിലെ അലോക് സംഝാറാണ്. ഭോപ്പാല്‍ ലോക്‌സഭ മണ്ഡലത്തിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് എംഎല്‍എമാരാണുള്ളത്. അതേസമയം തന്റെ സ്വദേശം ഉള്‍ക്കൊള്ളുന്ന രാജ്ഗഡ് മണ്ഡലമാണ് ദിഗ് വിജയ് സിംഗ് ആവശ്യപ്പട്ടത്.

മധ്യപ്രദേശില്‍ 29 സീറ്റുകളാണുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നാല്, അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലായാണ് മധ്യപ്രദേില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 29, മേയ് 6, മേയ് 12, മേയ് 19 തീയതികളില്‍. മാന്ദ് സോറിലെ കര്‍ഷക സമരവും വെടിവയ്പും വ്യാപം അഴിമതി കേസുമെല്ലാം ബിജെപിക്കെതിരെ ജനവികാരമുണ്ടാക്കിയിരുന്നെങ്കിലും വന്‍ വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ദിഗ് വിജയ് സിംഗ് ബിജെപിയെ സഹായിക്കുന്നയാളാണ് എന്ന് പൊട്ടിത്തെറിച്ചുകൊണ്ട് മായാവതി കോണ്‍ഗ്രസുമായി സംസ്ഥാനത്ത് സഖ്യമുണ്ടാകില്ല എന്ന് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി പ്രഖ്യാപിച്ചിരുന്നു.

താരപ്രചാരകരായി കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിക്ക് പുറമെ മുഖ്യമന്ത്രി കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും ദിഗ് വിജയ് സിംഗുമുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായിരിക്കും ബിജെപിയുടെ പ്രധാന പ്രചാരകര്‍. മോദി, ഷാ നേതൃത്വം തങ്ങളുടെ അപ്രമാദിത്വത്തിന് വെല്ലുവിളിയായാണ് ശിവരാജ് സിംഗിനെ കണ്ടത് എന്നും ഇത് നിയമസഭ തിരഞ്ഞെടുപ്പില്‍ മറ്റ് ഘടകങ്ങളോടൊപ്പം പ്രതിഫലിച്ചതായും വിലയിരുത്തലുകളുണ്ട്. പശു സംരക്ഷണത്തിന്റെ കാര്യത്തില്‍ ബിജെപിയോട് മത്സരിക്കുകയായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അധികാരത്തിലെത്തിയ ശേഷം മധ്യപ്രദേശിലെ തൊഴിലുകള്‍ മറ്റ് സംസ്ഥാനക്കാര്‍ കയ്യടക്കുന്നു എന്നും ഇത് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞത് വിവാദമായിരുന്നു. കര്‍ഷക രോഷം ബിജെപിക്ക് വലിയ വെല്ലുവിളി തന്നെയാണ്. കമല്‍നാഥ് സക്കാരാണെങ്കില്‍ കാഷിക കടം എഴുതിത്തള്ളുകയും ചെയ്യുന്നു.

2014ല്‍ ബിജെപി 27 സീറ്റും കോണ്‍ഗ്രസ് രണ്ട് സീറ്റുമാണ് നേടിയത്. ചിന്ദ്വാരയില്‍ നിന്ന് കമല്‍നാഥും ഗുണയില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയും. അതേസയം രത്‌ലം സീറ്റില്‍ ബിജെപി എംപിയായിരുന്ന ദിലീപ് സിംഗ് ഭൂരിയയുടെ മരണത്തിന് ശേഷമുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. 2015ലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കാന്തിലാല്‍ ഭൂരിയ വിജയിച്ചു. ഇതോടെ മധ്യപ്രദേശില്‍ നിന്ന് കോണ്‍ഗ്രസിന് മൂന്ന് ലോക്‌സഭാംഗങ്ങളായി. ബിജെപിക്ക് 26ഉം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍