UPDATES

വാര്‍ത്തകള്‍

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക അപകടകരം, ആരും അവര്‍ക്ക് വോട്ട് ചെയ്യരുത് എന്ന് അരുണ്‍ ജയ്റ്റ്‌ലി

ജമ്മു കാശ്മീരിനെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ ‘ടുക്‌ഡെ ടുക്‌ഡെ ഗാംഗ്’ അംഗങ്ങളായ രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുക്കളുടേതാണ് എന്നും ജയ്റ്റ്ലി പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക അപകടകരവും നടപ്പാക്കാന്‍ സാധ്യമല്ലാത്തതും എന്ന് കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്ലി. രാജ്യദ്രോഹ നിയമം വരെ ഇല്ലാതാക്കുമെന്ന തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ ഒരു വോട്ട് പോലും അര്‍ഹിക്കുന്നില്ല. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ കാര്‍ഷിക കടം എഴുതിത്തള്ളലുകള്‍ ടോക്കണിസം ആണെന്നും ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ജമ്മു കാശ്മീരിനെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ ‘ടുക്‌ഡെ ടുക്‌ഡെ ഗാംഗ്’ അംഗങ്ങളായ രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുക്കളുടേതാണ് എന്നും ജയ്റ്റ്ലി പറഞ്ഞു.

രാജ്യദ്രോഹം നിര്‍വചിക്കുന്ന ഐപിസി സെക്ഷന്‍ 124 എ റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നു. സെക്ഷന്‍ 124 എ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പ്രകടന പത്രികയില്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസ് നേതൃത്വം ജിഹാദികളുടേയും മാവോയിസ്റ്റുകളുടേയും പിടിയിലാണ് എന്നാണ് അരുണ്‍ ജയ്റ്റ്‌ലിയുടെ അഭിപ്രായം. രാജ്യദ്രോഹം കുറ്റകരമല്ലാതാക്കും എന്നാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത് എന്ന് ജയ്റ്റ്‌ലി അഭിപ്രായപ്പെടുന്നു.

ജമ്മു കാശ്മിരിലെ സൈനിക സാന്നിധ്യം കുറയ്ക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. കാശ്മീര്‍ താഴ്‌വരയിലെ ഇന്ത്യന്‍ ആര്‍മിയുടേയും കേന്ദ്ര സേനകളുടേയും സാന്നിധ്യം കുറയ്ക്കുമെന്നാണ് പ്രകടനപത്രിക പറയുന്നത്. ജമ്മു കാശ്മീരില്‍ അഫ്‌സ്പയും (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്) ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് ആക്ടും പുനപരിശോധിക്കും എന്നാണ് പറയുന്നത്. എന്നാല്‍ അഫ്‌സ്പ പുനപരിശോധിക്കുന്നതിലൂടെ കല്ലേറുകാരെ പ്രോത്സാഹിപ്പിക്കുകയാണ് കോണ്‍ഗ്രസ് എന്ന് ജയ്റ്റ്‌ലി ആരോപിക്കുന്നു. 70 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ തെറ്റുകളാണ് കാശ്മീരിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് എന്ന് അരുണ്‍ ജയ്റ്റ്‌ലി കുറ്റപ്പെടുത്തുന്നു. ഞങ്ങള്‍ കാശ്മീരില്‍ നിയമവാഴ്ച സ്ഥാപിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിന് വേണ്ടത് ഭീകരരുടേയും നുഴഞ്ഞുകയറ്റക്കാരുടേയും താല്‍പര്യത്തിന് അനുസരിച്ചുള്ള സംവിധാനങ്ങളും – ജയ്റ്റ്‌ലി ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിലേയും പൊതുമേഖല സ്ഥാപനങ്ങളിലേയും ജുഡീഷ്യറിയിലേയും പാര്‍ലമെന്റിലേയും നാല് ലക്ഷത്തോളം ഒഴിവുകള്‍ 2020 മാര്‍ച്ചിനകം നികത്തുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കും പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഫണ്ട് അനുവദിക്കുന്നതിന്റെ ഭാഗമായി 20 ലക്ഷത്തോളം വരുന്ന ഒഴിവുകള്‍ നികത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. എന്നാല്‍ 28 ലക്ഷം ഒഴിവുകള്‍ നികത്തുമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത് എന്നും അടുത്ത വാചകത്തില്‍ പറയുന്നത് 20 ലക്ഷം ജോലികള്‍ സംസ്ഥാന സര്‍ക്കാരിന്റേതാണ് എന്നുമാണ്. എന്താണ് പറയുന്നത് എന്ന് രാഹുല്‍ ആദ്യം വായിച്ച് മനസിലാക്കണം എന്ന് ജയ്റ്റ്ലി പരിഹസിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍