UPDATES

വാര്‍ത്തകള്‍

എക്‌സിറ്റ് പോള്‍ ഫലത്തില്‍ നിരവധി തെറ്റുകള്‍: ഇന്ത്യ ടുഡേ – ആക്‌സിസ് സര്‍വേയിലെ സീറ്റ് നില പ്രവചനം പിന്‍വലിച്ചു

ചെന്നൈ സെന്‍ട്രലില്‍ കോണ്‍ഗ്രസ് ജയിക്കും എന്നാണ് പ്രവചനം. കോണ്‍ഗ്രസ് ഈ സീറ്റില്‍ മത്സരിക്കുന്നില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വസ്തുതാപരമായ നിരവധി തെറ്റുകള്‍ കണ്ടെത്തിയതിനെ ഇന്ത്യ – ടുഡേ ആക്‌സിസ് മൈ ഇന്ത്യ പോളിലെ വെബ് പേജുകള്‍ പിന്‍വലിച്ചു. ഈ വെബ് പേജുകള്‍ 404 നോട്ട് ഫൗണ്ട് എന്നാണ് കാണിക്കുന്നത്. ഈ യുആര്‍എല്‍ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച പ്രവചനം ലഭ്യമല്ല. ഉത്തരാഖണ്ഡിലെ അഞ്ച് ലോക്‌സഭ സീറ്റുകളുടേയും പേര് തെറ്റായാണ് കൊടുത്തിരിക്കുന്നത്. ചെന്നൈ സെന്‍ട്രലില്‍ കോണ്‍ഗ്രസ് ജയിക്കും എന്നാണ് പ്രവചനം. കോണ്‍ഗ്രസ് ഈ സീറ്റില്‍ മത്സരിക്കുന്നില്ല. ഇവിടെ ഡിഎംകെ നേതാവ് ദയാനിധി മാരനും പാട്ടാളി മക്കള്‍ കച്ചി നേതാവ് സാം പോളുമാണ് ഏറ്റുമുട്ടുന്നത്.

സിക്കിം ലോക്‌സഭ സീറ്റില്‍ എസ്ഡിഎഫ് (സിക്കിമിലെ ഭരണകക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്) ജയിക്കുമെന്നായിരുന്നു ആദ്യം ഇന്ത്യ ടുഡേ സര്‍വേയുടെ പ്രവചനം. ഇത് മാറ്റി എസ്‌കെഎം (സിക്കിം ക്രാന്തികാരി മോര്‍ച്ച) ജയിക്കും എന്നാക്കിയിരിക്കുന്നു. എസ്ഡിഎഫ് 44 ശതമാനം വോട്ടും എസ്‌കെഎം 46 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചിച്ചിരുന്നത് പിന്നീട് വോട്ട് വിഹിതം സംബന്ധിച്ച കണക്കുകള്‍ തന്നെ പിന്‍വലിച്ചു.

എന്‍ഡിഎ 339 മുതല്‍ 365 വരെയും യുപിഎ 77 മുതല്‍ 108 വരെയും സീറ്റുകളും മറ്റുള്ളവര്‍ 69 മുതല്‍ 95 വരെ സീറ്റുകളും നേടുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേ പ്രവചിച്ചത്. ടുഡേയ്‌സ് ചാണക്യയും ടൈംസ് നൗ – വിഎംആറും റിപ്പബ്ലിക് – സി വോട്ടറും എന്‍ഡിഎ മുന്നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്. എന്‍ഡിഎ കേവല ഭൂരിപക്ഷം നേടും എന്നാണ് രണ്ട് സര്‍വേകള്‍ ഒഴികെ ബാക്കിയെല്ലാം പ്രവചിച്ചിരിക്കുന്നത്.

സിറോ മലബാര്‍ സഭ വ്യാജരേഖക്കേസ്: പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ബിഷപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍