UPDATES

ട്രെന്‍ഡിങ്ങ്

അംബാനിക്ക് പിന്നാലെ അദാനിയും അപകീര്‍ത്തി കേസുകള്‍ പിന്‍വലിക്കുന്നു

റാഫേല്‍ കേസിലെ പരാമര്‍ശങ്ങളും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുമായും ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോണ്‍ഗ്രസ് പത്രമായ നാഷണല്‍ ഹെറാള്‍ഡിനും എതിരെ ഫയല്‍ ചെയ്ത 5000 കോടി രൂപയുടെ അപകീര്‍ത്തി കേസുകള്‍ പിന്‍വലിക്കാന്‍ അനില്‍ അംബാനി ഗ്രൂപ്പ് ഇന്നലെ തീരുമാനിച്ചിരുന്നു.

അനില്‍ അംബാനി ഗ്രൂപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അപകീര്‍ത്തി കേസുകള്‍ പിന്‍വലിച്ചതിന് പിന്നാലെ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും അപകീര്‍ത്തി കേസുകള്‍ പിന്‍വലിക്കുന്നു. ദ വയറിനെതിരായ കേസുകളാണ് പിന്‍വലിക്കുന്നത്. 2017 ജൂണില്‍ വയര്‍ പ്രസിദ്ധീകരിച്ച സ്റ്റോറിയുടെ പേരിലാണ് കേസ്. സെസ് (സ്‌പെഷല്‍ എക്കണോമിക് സോണ്‍) ചട്ടങ്ങളില്‍ ഭേദഗതി ചെയ്ത് അദാനി പവര്‍ ലിമിറ്റഡിന് നികുതി ഇളവ് നല്‍കി എന്നും 500 കോടി രൂപയുടെ ലാഭം ഇതുവഴി അദാനി പവര്‍ ഉണ്ടാക്കി എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വയറിനെതിരായ എല്ലാ കേസുകളും (സിവിലും ക്രിമിനലും) പിന്‍വലിക്കാനാണ് അദാനിയുടെ തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം നടപടികള്‍ പൂര്‍ത്തിയായാല്‍ ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കുമെന്ന് ദ വയര്‍ എഡിറ്റര്‍ ഇന്‍ ചീഫ് സിദ്ധാര്‍ത്ഥ് വരദരാജന്‍ ഐഎഎന്‍എസിനോട് പ്രതികരിച്ചു. റാഫേല്‍ കേസിലെ പരാമര്‍ശങ്ങളും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുമായും ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോണ്‍ഗ്രസ് പത്രമായ നാഷണല്‍ ഹെറാള്‍ഡിനും എതിരെ ഫയല്‍ ചെയ്ത 5000 കോടി രൂപയുടെ അപകീര്‍ത്തി കേസുകള്‍ പിന്‍വലിക്കാന്‍ അനില്‍ അംബാനി ഗ്രൂപ്പ് ഇന്നലെ തീരുമാനിച്ചിരുന്നു.

നേരത്തെ എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിക്ക് (ഇപിഡബ്ല്യു) വേണ്ടി പരന്‍ജോയ് ഗുഹ തകൂര്‍ത്ത ചെയ്ത റിപ്പോര്‍ട്ട് ഇപിഡബ്യു പിന്‍വലിക്കുകയും എഡിറ്ററായിരുന്ന പരന്‍ജോയ് രാജി വയ്ക്കുകയും ചെയ്്തിരുന്നു. അദാനി ഗ്രൂപ്പിന്റെ നോട്ടീസിനെ തുടര്‍ന്നാണ് ഇപിഡബ്യു റിപ്പോര്‍ട്ട് പിന്‍വലിച്ചത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പരന്‍ജോയുടെ രാജി. തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട് വയര്‍ പ്രസിദ്ധീകരിച്ചത്. 2017 ജൂണ്‍ 19നാണ് വയര്‍ ആദ്യ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് “Does it make economic sense for IOC and GAIL to invest in Adani’s LNG terminals?” എന്ന റിപ്പോര്‍ട്ട് ശ്രമിക്കുന്നത് എന്നായിരുന്നു അദാനിയുടെ ആരോപണം. 2017 നവംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പേരില്‍ ദ വയറിനെതിരെ അദാനി ഗ്രൂപ്പ് ക്രിമിനല്‍ ഡിഫേമേഷന്‍ കേസുമായി കോടതിയെ സമീപിക്കുകയും 2018 ഏപ്രിലില്‍ അഹമ്മദാബാദ് കോടതി വയറിന് സമന്‍സ് അയയ്ക്കുകയും ചെയ്തു. 2018 ജൂലായില്‍ വയറിനെതിരായ ക്രിമിനല്‍ കേസ് അഹമ്മദാബാദ് കോടതി റദ്ദാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍