UPDATES

ട്രെന്‍ഡിങ്ങ്

‘ജനാധിപത്യം വിദേശ കുത്തകകൾ നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാകും’; ഇലക്ടോറൽ ബോണ്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് പരിശോധിക്കപ്പെടാത്ത തരത്തിൽ വിദേശ ഫണ്ട് ഒഴുകിയെത്താൻ ഇത് ഇടയാക്കും.

തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച ഇലക്ടോറൽ ബോണ്ട് സംവിധാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ടറൽ ബോണ്ടിനായി ഫിനാൻസ് ആക്റ്റ് 2017 ലെ ചില വ്യവസ്ഥകൾ ദേതഗതി ചെയ്യുന്നതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.

പരിഷ്കരണങ്ങളുടെ ഭാഗമായി  വിദേശ ഫണ്ട്ശേഖരണ നിയന്ത്രണ നിയമത്തിൽ മാറ്റം വരുത്തുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് പരിശോധിക്കപ്പെടാത്ത തരത്തിൽ വിദേശ ഫണ്ട് ഒഴുകിയെത്താൻ ഇത് ഇടയാക്കും. ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ രാജ്യത്തെ നയങ്ങള്‍ വിദേശ കുത്തകകൾ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ് മൂലത്തിലാണ് കമ്മീഷൻ നിലപാട് അറിയിച്ചത്. മാർച്ച് 25 നാണ് കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി സത്യവാങ്ങ് മൂലം നൽകിയത്.

ഫിനാൻസ് ആക്റ്റ് 2017 ലെ ഫിനാൻസ് ആക്റ്റ് പ്രകാരം ഇൻകം ടാക്സ് നിയമം, ഇനപ്രാതിധിനിത്യ നിയമം 1951, കമ്പനി നിയം 2013 എന്നിവയിൽ ഭേതഗതി വരുത്താനാണ് നിയമന്ത്രാലയം നടപടികൾ ആരംഭിച്ചത്. 2017 മേയ് 26 നി പുറത്തിറക്കിയ കത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇതു പ്രകാരം 2010 ലെ വിദേശം നിക്ഷേപ സമാഹരണ നിയമത്തിൽ മാറ്റം വരുന്നതോടെ രാജ്യത്തെ ജനാധിപത്യത്തിൽ ഗുരുതരമാറ്റങ്ങൾ സൃഷ്ടിച്ചേക്കുമെന്നും സത്യവാങ്ങ് മുലം ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സർക്കാൻ മുന്നോട്ട് വച്ച ഇലക്ടോറൽ ബോണ്ട് സംവിധാനത്തെ ചോദ്യം ചെയ്ത് സിപിഎം, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്ക് റിഫോംസ് എന്നിവ സമർപ്പിച്ച പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്ങ്മൂലം. നിയമ മന്ത്രാലയത്തിന് വേണ്ടി ഡയറക്ടർ വിജയ് കുമാർ പാണ്ഡേയും സത്യവാങ്ങ് മൂലം നൽകി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍