UPDATES

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമമുണ്ടെങ്കില്‍ തെളിയിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വെല്ലുവിളി

വോട്ടിംഗ് മെഷീനു പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമെന്ന നിര്‍ദേം കോണ്‍ഗ്രസ് മുന്നോട്ടു വച്ചെങ്കിലും കമ്മീഷന്‍ ഇത് അംഗീകരിച്ചില്ല

രാജ്യത്തെ വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണം തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി. ആരോപണം തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രണ്ടു ദിവസത്തെ സമയം നല്‍കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ഇന്നു നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇക്കാര്യം അടുത്തായാഴ്ച തീരുമാനിക്കും.

അടുത്തു നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും എല്ലാ വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നതെന്നുമായിരുന്നു ആരോപണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണവുമായി രംഗത്തു വന്നപ്പോള്‍ ഡല്‍ഹി നിയമസഭയില്‍ വോട്ടിംഗ് മെഷീനിന്റെ മോഡലില്‍ കൃത്രിമം എങ്ങനെ നടത്താമെന്ന് തെളിയിച്ചു കൊണ്ടായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.

എന്നാല്‍ ഇത് തള്ളിക്കളഞ്ഞ കമ്മീഷന്‍ തങ്ങളുടെ മെഷീനുകളില്‍ കൃത്രിമം സാധ്യമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉപയോഗിക്കുന്ന മെഷീനുകള്‍ നല്‍കിയാല്‍ അതില്‍ കൃത്രിമം നടത്തുന്നത് എങ്ങനെയെന്ന് തെളിയിക്കാമെന്ന് ആം ആദ്മി പാര്‍ട്ടിയും വെല്ലുവിളിച്ചു. തുടര്‍ന്നാണ് ഈ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

വോട്ടിംഗ് മെഷീനു പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമെന്ന നിര്‍ദേം കോണ്‍ഗ്രസ് മുന്നോട്ടു വച്ചെങ്കിലും കമ്മീഷന്‍ ഇത് അംഗീകരിച്ചില്ല. ലോകോത്തര നിലവാരമുള്ളവയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന മെഷീനുകളെന്നുംം കമ്മീഷന്‍ പറഞ്ഞു. വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണം വ്യാപകമായ സാഹചര്യത്തില്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് അറിയാന്‍ കഴിയുന്ന വിവപാറ്റ് സംവിധാനമുള്ള വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കാനും കമ്മീഷന്‍ ആലോചിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍