UPDATES

റാഫേൽ കരാറിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു; കോപ്പികൾ പിടിച്ചെടുത്തു

‘റാഫേൽ കരാർ-ഇന്ത്യയെ ഞെട്ടിച്ച കുംഭകോണം’ എന്ന തലക്കെട്ടിലുള്ള പുസ്തകത്തിന്റെ പ്രകാശനമാണ് തടഞ്ഞിരിക്കുന്നത്.

റാഫേൽ കരാറുമായി ബന്ധപ്പെട്ട് എസ് വിജയൻ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഇലക്ഷൻ കമ്മീഷൻ തടഞ്ഞു. ഇതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. തമിഴ്നാട് ചീഫ് ഇലക്ടറൽ ഓഫീസറിൽ നിന്നും വിവരങ്ങൾ ലഭിച്ചതിനു ശേഷം മാത്രമേ ഇതെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയൂ എന്ന് ഇലക്ഷൻ കമ്മീഷൻ വക്താവ് പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ദി ഹിന്ദു ഗ്രൂപ്പ് ചെയർമാൻ എൻ റാം ചീഫ് ഗസ്റ്റായി ഈ പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുക്കേണ്ടതായിരുന്നു. ചെന്നൈയിൽ ഇന്നാണ് പ്രകാശനം നടക്കേണ്ടിയിരുന്നത്.

പുസ്തകത്തിന്റെ കോപ്പികൾ ഇലക്ഷൻ കമ്മീഷൻ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ചാണ് നടപടി.

‘റാഫേൽ കരാർ-ഇന്ത്യയെ ഞെട്ടിച്ച കുംഭകോണം’ എന്ന തലക്കെട്ടിലുള്ള പുസ്തകത്തിന്റെ പ്രകാശനമാണ് തടഞ്ഞിരിക്കുന്നത്. പുസ്തകം ലോഞ്ച് ചെയ്യുന്ന ചടങ്ങ് എസ് വിജയൻ തന്റെ ഓഫീസിൽ തന്നെയാണ് സംഘടിപ്പിക്കാനുദ്ദേശിച്ചിരുന്നത്.

കമ്മീഷന് തങ്ങൾ ആദ്യം പരാതി നൽകുമെന്നും അതിനു ശേഷം കോടതിയെ സമീപിക്കുമെന്നും പുസ്തകത്തിന്റെ പ്രസാധകർ പറയുന്നു. റാഫേൽ കരാറിനെക്കുറിച്ചു മാത്രമാണ് പുസ്തകത്തിൽ പറയുന്നതെന്നും ഇതിൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള യാതൊരു ശ്രമവുമില്ലെന്നും പ്രസാധകർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍