UPDATES

സിനിമ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വേണ്ടി മമ്മൂട്ടി എന്താണ് ചെയ്യുക?

വൈഎസ്ആര്‍ കോണ്‍ഗ്രസ് ബൂത്ത് മാനേജര്‍മാരാണ് ആളുകളെ തീയറ്ററുകളിലെത്തിക്കുന്നത്. സിനിമ കണ്ട് മടങ്ങുമ്പോള്‍ പോക്കറ്റില്‍ നൂറ് രൂപയും വച്ച് തരും.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ പോരാട്ടം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. മറ്റ് വാഗ്ദാനങ്ങളുടെ കൂട്ടത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന രസകരമായ വാഗ്ദാനം ഒരു സിനിമ ഷോയും ചായയും സ്‌നാക്‌സുമാണ്. ഓട്ടോയിലോ ബസിലോ വൈഎസ്ആര്‍ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ തീയറ്ററുകളിലെത്തിക്കും. വൈഎസ്ആര്‍ കോണ്‍ഗ്രസ് ബൂത്ത് മാനേജര്‍മാരാണ് ആളുകളെ തീയറ്ററുകളിലെത്തിക്കുന്നത്. സിനിമ കണ്ട് മടങ്ങുമ്പോള്‍ പോക്കറ്റില്‍ നൂറ് രൂപയും വച്ച് തരും.

ജഗന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ സിനിമയാണിത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഒരു പ്രൊപ്പഗാണ്ട സിനിമയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും രാജശേഖര റെഡ്ഡിയെ മഹാനായി ചിത്രീകരിക്കുകയും ചെയ്യുന്ന യാത്ര എന്ന സിനിമ. മമ്മൂട്ടിയാണ് വൈ എസ് രാജശേഖര റെഡ്ഡിയെ അവതരിപ്പിക്കുന്നത്. അതായത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനും ജഗന്‍മോഹന്‍ റെഡ്ഡിക്കും വേണ്ടി തീയറ്റര്‍ സ്‌ക്രീനില്‍ മമ്മൂട്ടിയും പ്രചാരണം നടത്തുമെന്ന് സാരം.

നേനു വിന്നാനു നേനു വുന്നാനു (ഞാന്‍ കേട്ടു, ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്) എന്ന സിനിമയിലെ ഡയലോഗ് ജഗന്‍മോഹന്‍ റെഡ്ഡി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. അതേസമയം മറുഭാഗത്ത് നടനും മകനുമായ ബാലകൃഷ്ണ, എന്‍ടി രാമ റാവുവിനെ അവതരിപ്പിക്കുന്ന ബയോപ്പിക് സിനിമയുമുണ്ട്. ഈ സിനിമയില്‍ രാമറാവുവിന്റെ മരുമകനായ ചന്ദ്രബാബു നായിഡുവാകുന്നത് റാണ ദഗുബത്തിയാണ്.

ആന്ധ്രയിലെ 175 നിയമസഭ സീറ്റുകളിലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ദേശീയ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമെങ്കിലും ആന്ധ്രയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്ക മത്സരിക്കുന്ന ടിഡിപിയും കോണ്‍ഗ്രസിനോടോ ബിജെപിയോടോ ചായ്വ് വ്യക്തമാക്കാതിരിക്കുകയും ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുകയും ചെയ്യുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസും ഉറച്ച വിജയ പ്രതീക്ഷയിലാണ്. പിതാവിന്റെ മാതൃകയില്‍ സംസ്ഥാനത്ത് 3000 കിലോമീറ്ററോളം ദൂരം പദയാത്ര നടത്തിയ ജഗന്‍ മോഹന് വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്. അതേസമയം പ്രത്യേക സംസ്ഥാന പദവി നല്‍കാതെ വഞ്ചിച്ചെന്ന് ആരോപിച്ച് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന രാജി വയ്ക്കുകയും ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും ശക്തമായ ബിജെപി, മോദി വിരുദ്ധ പ്രചാരണം നടത്തുകയുമാണ് ബിജെപി. സര്‍ക്കാരിന് ദ്രുതഗതിയില്‍ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും ജനങ്ങളിലെത്തിക്കാന്‍ കഴിയുന്നുണ്ടെന്ന ആത്മവിശ്വാസവും ടിഡിപിക്കുണ്ട്. ©


“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍