UPDATES

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റിക്ക് ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ആംനെസ്റ്റിയുടെ ബംഗളൂരുവിലെ ഇന്ദിരാ നഗറിലെ ഓഫീസില്‍ റെയ്ഡ് നടന്നിരുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമങ്ങള്‍ (FEMA – Foreign Exchange Management Act) തെറ്റിച്ച് 51 കോടി രൂപ നേടിയെന്നാണ് ആംനെസ്റ്റിക്ക് എതിരായ കണ്ടെത്തല്‍.

ഫോറിന്‍ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമത്തിന്റെ പരിധിയില്‍ ആംനെസ്റ്റിക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ യുകെയില്‍ നിന്ന് കയറ്റുമതി സേവനങ്ങളുടെ പേരില്‍ 51.72 കോടി രൂപ നിയമം തെറ്റിച്ച് നേടിയെന്നാണ് കേസ്.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ആംനെസ്റ്റിയുടെ ബംഗളൂരുവിലെ ഇന്ദിരാ നഗറിലെ ഓഫീസില്‍ റെയ്ഡ് നടന്നിരുന്നു. ഇതിനെതിരെ രൂക്ഷമായി ആംനെസ്റ്റി പ്രതികരിച്ചിരുന്നു. ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുളള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് ആംനെസ്റ്റി പ്രതികരിച്ചത്.

Read: ഓഗസ്റ്റില്‍ പെയ്തത് ‘മാനേജ് ചെയ്യാന്‍ സാധിക്കാത്ത പെരുമഴ’, പ്രളയത്തിന് കാരണമായത് എവറസ്റ്റിനേക്കാള്‍ ഉയരത്തില്‍ വളരുന്ന കൂമ്പാരമേഘങ്ങളിലുണ്ടായ വിസ്ഫോടനം; നിര്‍ണ്ണായക പഠനവുമായി ശാസ്ത്രജ്ഞര്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍