UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കള്ളപ്പണക്കേസില്‍ കസ്റ്റഡിയിലായ ഡി കെ ശിവകുമാറിന്റെ മകളെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും

ഡി കെയുടെ പണമിടപാടുകള്‍ അന്വേഷിക്കവെ ഐശ്യര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നു.

കള്ളപ്പണക്കേസില്‍ കസറ്റഡിയിലുള്ള മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ (22) ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. സിംഗപ്പൂരിലെ ബിനാമി പണമിടപാടുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ പത്താം തീയതിയാണ് ഐശ്വര്യക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കിയത്.

ഡി കെയുടെ പണമിടപാടുകള്‍ അന്വേഷിക്കവെ ഐശ്യര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നു. ഇതാണ് അന്വേഷണം മകളിലേക്കും എത്തിച്ചത്. ഡല്‍ഹി ഖാന്‍ മാര്‍ക്കറ്റിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യല്‍. ശിവകുമാറിന്റെ ഉടമസ്ഥതയില്‍ വരുന്ന ഗ്ലോബല്‍ അക്കാദമി ഓഫ് ടെക്‌നോളജിയുടെ ട്രസ്റ്റിയാണ് ഐശ്വര്യ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെ തന്നെ ഐശ്വര്യക്ക് സമന്‍സും വന്നു. ഇതേതുടര്‍ന്ന് ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷ് എംപി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

അതേ സമയം എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുള്ള ഡി കെയെ കാണാന്‍ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും കൂടുതല്‍ സമയം നല്‍കണമെന്ന ആവശ്യം ഡല്‍ഹി പ്രത്യേക കോടതി തള്ളിയിരുന്നു. പ്രതിദിനം അനുവദിക്കുന്ന 30 മിനുറ്റ്, ഒരു മണിക്കൂറാക്കണമെന്നായിരുന്നു ആവശ്യം. 13 വരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി. അന്നു വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കും.

Read: മഞ്ഞ മഞ്ഞ ബള്‍ബുകള്‍.. മിന്നി മിന്നി കത്തുമ്പോള്‍.. തലസ്ഥാനത്തെ ഓണ രാത്രി / വീഡിയോ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍