UPDATES

ട്രെന്‍ഡിങ്ങ്

വെസ്റ്റേണ്‍ സ്റ്റൈലിലെത്തി; ഇംഗ്ലീഷ് ടീച്ചറുടെ പണി പോയി

ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതായി കാണിച്ച് ലഭിച്ച കത്തില്‍ ഇവര്‍ സിലബസ് പൂര്‍ത്തിയിക്കില്ലെന്നായിരുന്നു കാണിച്ചിരുന്നത്

വെസ്റ്റേണ്‍ സ്റ്റൈല്‍ വസ്ത്രം ധരിച്ചെന്ന് ആരോപിച്ച് തിരുപ്പതിയിലെ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി. ഇംഗ്ലീഷ് അധ്യാപികയായ ഇവര്‍ ഇപ്പോള്‍ സ്‌കൂളിനെതിരെ നിയമയുദ്ധത്തിലാണ്.

തിരുപ്പതിയിലെ ശ്രീ വൈദ്യനികേതന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപികയായ ബ്യൂല റാണി റവദയാണ് അധികൃതരുടെ നടപടി നേരിട്ടത്. സൗത്ത് ഇന്ത്യന്‍ സൂപ്പര്‍താരം മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്‌കൂള്‍. കഴിഞ്ഞ സെപ്തംബറില്‍ മാത്രം സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ച റവദ പടിഞ്ഞാറന്‍ ശൈലിയിലുള്ള വസ്ത്രം ധരിച്ചെത്തുകയായിരുന്നു. പാന്റും ഫുള്‍ സ്‌ളീവ് ഷര്‍ട്ടും ഡ്രസ് കോഡ് ആയി കണ്ടിരിക്കുന്ന സ്‌കൂള്‍ അധികൃതര്‍ ഇത് സ്‌കൂളിന്റെ നിലവാരത്തിന് നിരക്കാത്തതാണെന്ന് വിലയിരുത്തുകയും ചെയ്തു. അപ്പോയിന്റ്‌മെന്റ് ലെറ്ററിലെ 11, 13 നിബന്ധനകള്‍ ലംഘിച്ചുവെന്നാണ് അധികൃതര്‍ ഇവരെ അറിയിച്ചത്.

ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതായി കാണിച്ച് ലഭിച്ച കത്തില്‍ ഇവര്‍ സിലബസ് പൂര്‍ത്തിയിക്കില്ലെന്നായിരുന്നു കാണിച്ചിരുന്നത്. അതേസമയം താന്‍ അപ്രതീക്ഷിതമായ അധികൃതരുടെ നടപടിയില്‍ മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നുവെന്നും ഉത്തരവ് വരുന്നതിന് മുമ്പ് തന്നെ സ്‌കൂള്‍ ചെയര്‍മാന്‍ തന്നെ വിളിപ്പിച്ച് വസ്ത്രധാരണത്തെക്കുറിച്ച് സംസാരിച്ചതില്‍ നിന്നുതന്നെ മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നുവെന്നും അധ്യാപിക പറയുന്നു. ഒരു കൂട്ടം പുരുഷന്മാരുടെ മുന്നില്‍ വച്ചാണ് എന്നെ വസ്ത്രധാരണത്തെക്കുറിച്ച് ചോദ്യം ചെയ്തത്. ഞാന്‍ ഒരു തെലുങ്കുകാരിയാണെന്നും അതിനാല്‍ ഇത്തരം വസ്ത്രം ധരിക്കരുതെന്നുമായിരുന്നു ആവശ്യം.

ഇതേ സ്‌കൂളില്‍ തന്നെ വിദേശ വനിതയായ ഒരു അധ്യാപിക ഇതേ രീതിയില്‍ വസ്ത്രം ധരിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കെതിരെ മാനേജ്‌മെന്റിന് യാതൊരു പരാതിയുമില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍