UPDATES

ഇന്ത്യ

ഇപിഡബ്ല്യു അപകടത്തില്‍: മുന്‍ എഡിറ്റര്‍ രാംമനോഹര്‍ റെഡ്ഡി

ഒന്നും നടന്നില്ലെങ്കില്‍ നമുക്ക് ഇങ്ങനെ പറയാം: “ഇപിഡബ്ല്യു ബുദ്ധിമുട്ടി കെട്ടിപ്പടുത്തതും വളരെ എളുപ്പത്തില്‍ തകര്‍ക്കപ്പെട്ടതുമായ ഒരു സ്ഥാപനമാണെന്ന്”.

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകളുടെ പേരില്‍ എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി (ഇപിഡബ്ല്യു) എഡിറ്റര്‍ സ്ഥാനം രാജി വച്ചൊഴിയാന്‍ പരന്‍ജോയ് ഗുഹ തകൂര്‍ത്ത നിര്‍ബന്ധിതനായത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപിഡബ്ല്യുവിന്റെ നിലവിലെ അവസ്ഥ പരിശോധിക്കുകയാണ് മുന്‍ എഡിറ്ററും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ രാംമനോഹര്‍ റെഡ്ഡി. വലിയ പ്രതിസന്ധിയാണ് ഇപിഡബ്ല്യു നേരിടുന്നതെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ ഈ പ്രസിദ്ധീകരണത്തിന്റെ നിലവാരവും സല്‍പ്പേരും നഷ്ടമാകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ രാംമനോഹര്‍ റെഡ്ഡി അഭിപ്രായപ്പെടുന്നു.

10 വര്‍ഷത്തിലേറെ ഇപിഡബ്യുവിന്റെ എഡിറ്ററായിരുന്ന വ്യക്തിയെന്ന നിലയില്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും എന്ന കാര്യത്തില്‍ എനിക്ക് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഉടമസ്ഥരായ സമീക്ഷ ട്രസ്റ്റിലെ അംഗങ്ങള്‍ക്ക് കത്തെഴുതിയത് കൊണ്ട് മാത്രം എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ല. നമ്മള്‍ അസന്തുഷ്ടരാണെന്ന് അറിയിക്കാം എന്ന് മാത്രം. നേരിട്ട് ട്രസ്റ്റികളുമായി സംസാരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ കാര്യം. സ്വാഭിമാനവും അന്തസുമുള്ള ഏതെങ്കിലും അക്കാഡമിക്, അല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകനാണ് ഇത്തരമൊരു ജേണലിന്റെ എഡിറ്ററാകാന്‍ തയ്യാറാവുക – നിങ്ങളുടെ പേര് വച്ച് നിങ്ങള്‍ എഴുതരുതെന്നും ഒരു ജോയിന്റ് എഡിറ്ററെ നിയമിക്കുകയാണെന്നും ബോഡും എഡിറ്ററും തമ്മിലുള്ള ബന്ധത്തിന് പെരുമാറ്റച്ചട്ടമുണ്ടാക്കാന്‍ പോവുകയാണെന്നും ഒക്കെ ഒരു സ്ഥാപനം പറയുമ്പോള്‍. മര്‍ഡോക്ക് പോലും ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍ എഡിറ്റര്‍മാര്‍ക്ക് വേണ്ടി മുന്നോട്ട് വച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ഒരാഴ്ച സംഭവിച്ച കാര്യങ്ങളേക്കാള്‍ എനിക്ക് ആശങ്കയുണ്ടാക്കുന്നത് ഭാവിയെ കുറിച്ച് ആലോചിക്കുമ്പോളാണ്. നമ്മള്‍ ഇപ്പോള്‍ തിരുത്തല്‍ നനടപടി എടുത്തില്ലെങ്കില്‍ ഇപിഡബ്ല്യു തകര്‍ന്നുപോകാന്‍ എല്ലാ സാധ്യതയുമുണ്ട്. ഒരു പ്രസിദ്ധീകരണം തകരാന്‍ തുടങ്ങിയാല്‍ പുനരുജ്ജീവനത്തിനുള്ള സാദ്ധ്യത തീരെ കുറവാണെന്ന് മാധ്യമങ്ങളെ കുറിച്ച് എന്തെങ്കിലും ധാരണയുള്ളവര്‍ക്ക് അറിയാം.

പരന്‍ജോയ് ഗുഹ തകൂര്‍ത്ത

രാംമനോഹര്‍ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇപിഡബ്യുവിലെ എഴുത്തുകാരും ഇതിന്റെയൊരു 500 വായനക്കാരും ഒപ്പിട്ട് നല്‍കുന്ന കത്താണെങ്കില്‍ പോലും വേണമെങ്കില്‍ ട്രസ്റ്റികള്‍ക്ക് അവഗണിക്കാം. കത്തെഴുതുന്നവര്‍ കുറച്ച് കഴിയുമ്പോള്‍ മറ്റ് കാര്യങ്ങളിലേയ്ക്ക് തിരിയുമെന്ന് അവര്‍ക്കറിയാം. 2016ല്‍ ഞാന്‍ ഈ സ്ഥാപനം വിട്ടപ്പോളും കലുഷിതമായ അന്തരീക്ഷമുണ്ടായിരുന്നു. ട്രസ്റ്റികള്‍ക്ക് അധികാരമുണ്ട്. അവര്‍ക്ക് സ്ഥിരം പദവിയുണ്ട്. അവരെ വോട്ട് ചെയ്ത് പുറത്താക്കാനാവില്ല. മര്യാദയോടെയും അതേസമയം ശക്തമായും വിശദമായും നിലപാടുകള്‍ മുന്നോട്ട് വച്ചുമുള്ള ചര്‍ച്ചയാണ് പ്രശ്‌ന പരിഹാരത്തിനുള്ള ഒരേയൊരു വഴി എന്നു തോന്നുന്നു. ചെറിയ ഗ്രൂപ്പ് വരുന്ന വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ട്രസ്റ്റികളെ കണ്ട് സംസാരിക്കാവുന്നതാണ്. ഇപിഡബ്ല്യുവിന്റെ ഭാവിയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത് നന്നായിരിക്കും. ഇപിഡബ്ല്യുവിനെ ബാധിച്ചിട്ടുള്ള പ്രശ്‌നം പരിഹരിക്കുക ട്രസ്റ്റികളുടെ ഉത്തരവാദിത്തമാണ്. അത് നമ്മള്‍ അവരെ ബോധ്യപ്പെടുത്തണം. 50 വര്‍ഷത്തെ സുഗമമായ പ്രവര്‍ത്തനത്തിന് ശേഷം 15 മാസങ്ങള്‍ക്കിടയില്‍ രണ്ട് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായിരിക്കുന്നു. എന്തോ എവിടെയോ കുഴപ്പമുണ്ട്. അത് യാദൃശ്ചികമായി സംഭവിച്ചതല്ല.

ഒരു പൊതുപ്രസ്താവനയുമായി രംഗത്ത് വരേണ്ടതിന്റെ ആവശ്യകത നമ്മള്‍ ട്രസ്റ്റികളെ ബോധ്യപ്പെടുത്തുകയും അതിനായി അവരെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. 1) അത് എഡിറ്ററുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതായിരിക്കണം. 2) ഭാവിയില്‍ എഡിറ്റര്‍ക്കോ എഡിറ്റോറിയല്‍ വിഭാഗത്തിനോ വാര്‍ത്തകളോ ലേഖനങ്ങളോ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചോ അത് ഇപിഡബ്ല്യു വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യുന്നത് സംബന്ധിച്ചോ യാതൊരു നിര്‍ദ്ദേശവും നല്‍കാന്‍ പാടില്ല. 3) റിപ്പോര്‍ട്ടുകളോ ലേഖനങ്ങളോ പ്രസിദ്ധീകരിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഏതൊരു നിയമ പ്രശ്‌നത്തിലും എഡിറ്ററേയും എഡിറ്റോറിയല്‍ ടീമിനേയും സമീക്ഷ ട്രസ്റ്റ് പിന്തുണയ്ക്കണം. 4) ട്രസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊഴിച്ച് എഡിറ്റര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നിര്‍ബന്ധമാണ്.

ഇപിഡബ്ല്യുവിന് വേണ്ടി ലേഖനങ്ങള്‍ എഴുതിയവരേയും ഇത് വായിക്കുന്നവരേയും എല്ലാം സംബന്ധിച്ച് അവര്‍ക്ക് ഈ ജേണലിന്റെ മൂല്യമറിയാം. ഇപിഡബ്യുവിന് തകര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ അവര്‍ ഒരുതരത്തിലും ആഗ്രഹിക്കുന്നുണ്ടാകില്ല. ഇപിഡബ്ല്യു ജീവനക്കാര്‍ക്കും ഇതിന്റെ ഉപഭോക്താക്കള്‍ക്കും ആത്മവിശ്വാസം പകരാന്‍ ട്രസ്റ്റിന്റെ പ്രസ്ഥാവന സഹായിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന തോന്നലുണ്ടാക്കാന്‍ കഴിയുമെന്ന തോന്നലുണ്ടാക്കാന്‍ കഴിയും. ഒരു പുതിയ തുടക്കത്തിന് ഇത് ട്രസ്റ്റിനെ സഹായിക്കും. എട്ട് ട്രസ്റ്റികളില്‍ ആറ് പേരും ന്യൂഡല്‍ഹിയിലുണ്ട്. ചെറുപ്പക്കാരും വയോധികരും ഉള്‍പ്പെട്ട ചെറു ഗ്രൂപ്പുകള്‍ക്ക് ട്രസ്റ്റികളെ കണ്ട് സംസാരിക്കാവുന്നതാണ്. എന്തെങ്കിലും നടക്കുമോ എന്ന് ചോദിക്കുന്നവരോട് ശ്രമിക്കുക മാത്രമാണ് വഴി എന്നാണ് പറയാനുള്ളത്. ഒന്നും നടന്നില്ലെങ്കില്‍ നമുക്ക് ഇങ്ങനെ പറയാം: “ഇപിഡബ്ല്യു ബുദ്ധിമുട്ടി കെട്ടിപ്പടുത്തതും വളരെ എളുപ്പത്തില്‍ തകര്‍ക്കപ്പെട്ടതുമായ ഒരു സ്ഥാപനമാണെന്ന്”. ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനുണ്ട്. കൂടുതല്‍ പറയാനും. ഇതിന്റെ തുടര്‍ച്ചയായി വരുന്ന അടുത്ത പോസ്റ്റുകളില്‍ പറയാം.

തുടര്‍ച്ചയായുള്ള രണ്ട് ഫേസ്ബുക്ക് പോസ്റ്റുകള്‍:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍