പിന്നീടൊരിക്കല്‍ ചിന്മയാനന്ദ് തന്നെ വിളിക്കുകയും താന്‍ കുളിക്കുന്ന ഒരു ദൃശ്യം കാണിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു.
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് തന്നെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ തെളിവുകള്‍ പൊലീസിന് കൈമാറിയിരുന്നതായി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. തന്റെ ഒരു സുഹൃത്താണ് ദൃശ്യങ്ങള്‍ അന്വേഷകര്‍ക്ക് നല്‍കിയത്. കണ്ണടയില്‍ ഘടിപ്പിച്ച രഹസ്യ കാമറയിലൂടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ ദിവസം ഈ വീഡിയോയിലെ ചില ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പെണ്‍കുട്ടി ചിന്മയാനന്ദിനെ മസാജ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
അതെസമയം ഈ കണ്ണടയടക്കം തെളിവുകള്‍ സൂക്ഷിച്ചിരുന്നത് പെണ്‍കുട്ടിയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും കാണാതായതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ആരോപണമുന്നയിച്ചതിനു ശേഷം നിയമവിദ്യര്‍ത്ഥി കൂടിയായ പെണ്‍കുട്ടിയെ കുറച്ചുനാള്‍ കാണാതായിരുന്നു. ഈ സമയത്ത് പോലീസ് റൂം സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ പത്രസമ്മേളനം നടത്തിയപ്പോള്‍ ഈ വീഡിയോ തന്റെ ഹോസ്റ്റല്‍ മുറിയില്‍ ഉണ്ടെന്ന് പെണ്‍കുട്ടി പറയുകയും ചെയ്തിരുന്നു. പിന്നാലെ പെണ്‍കുട്ടിയുടെയും പിതാവിന്റെയും സാന്നിധ്യത്തില്‍ പോലീസ് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് വീഡിയോ തെളിവുകള്‍ അടക്കം നഷ്ടപ്പെട്ടതായി മനസിലാകുന്നത്.
സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് പെന്‍ ഡ്രൈവിലാക്കിയ വീഡിയോ തെളിവുകള്‍ നല്‍കിയതെന്ന് പെണ്‍കുട്ടി പറയുന്നു. പീഡന ഇരയെ പ്രത്യേക അന്വേഷണ സംഘം 15 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ഒരു വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചെന്നാണ് 23കാരിയായ നിയമവിദ്യാര്‍ത്ഥി പറയുന്നത്. വീഡിയോകളെടുത്ത് അതുപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്യുകയും ചെയ്തിരുന്നു ഇയാളെന്നും ആരോപിക്കപ്പെടുന്നു. കോളജില്‍ അഡ്മിഷന്‍ ശരിയാക്കാനാണ് താന്‍ ചിന്മയാനന്ദിനെ കാണാന്‍ ചെന്നത്. അഡ്മിഷന്‍ ശരിയാക്കിയതിനൊപ്പം ലൈബ്രറിയില്‍ ഒരു ജോലി തരപ്പെടുത്തി നല്‍കുകയും ചെയ്തു ചിന്മയാനന്ദ്. ഹോസ്റ്റലില്‍ മുറിയും ശരിയാക്കി നല്‍കി. പിന്നീടൊരിക്കല്‍ ചിന്മയാനന്ദ് തന്നെ വിളിക്കുകയും താന്‍ കുളിക്കുന്ന ഒരു ദൃശ്യം കാണിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു. ഈ വീഡിയോ ഉപയോഗിച്ചാണ് ചിന്മയാനന്ദ് ബ്ലാക്ക്മെയിലിങ് നടത്തിയത്.