UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിലേക്ക് ഒളിച്ചു കടക്കാൻ ശ്രമിച്ച മാലിദ്വീപ് മുൻ പ്രസിഡണ്ടിനെ തിരിച്ചയച്ചു

ഇന്തോനീഷ്യയിലേക്ക് പോയി മടങ്ങുകയായിരുന്ന കപ്പലിലാണ് അദീബ് കയറിയത്.

ചരക്കുകപ്പലിലെ തൊഴിലാളിയുടെ വേഷത്തിൽ തമിഴ്നാട്ടിൽ വന്നിറങ്ങിയ മാലിദ്വീപ് വൈസ് പ്രസിഡണ്ട് അഹ്മദ് അദീബ് അബ്ദുൾ ഗഫൂറിനെ സ്വദേശത്തേക്ക് തിരിച്ചയച്ചു. യാതൊരു രേഖകളുമില്ലാതെയാണ് ഇദ്ദേഹം തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെത്തിയത്. ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടാനുള്ള പദ്ധതിയിലായിരുന്നു അദീബ് എന്നാണറിയുന്നത്.

മുൻ പ്രസിഡണ്ടിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും, അഴിമതി നടത്തിയെന്നുമെല്ലാമുള്ള ആരോപണങ്ങൾ നേരിടുന്നുണ്ട് അദീബ് മാലിദ്വീപിൽ. ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു അദീബ് എന്നാണ് അറിയുന്നത്.

ഇന്തോനീഷ്യയിലേക്ക് പോയി മടങ്ങുകയായിരുന്ന കപ്പലിലാണ് അദീബ് കയറിയത്. ഒമ്പത് ക്യ്രൂ മെമ്പർമാരാണ് ജൂലൈ 11ന് ഇന്തോനീഷ്യയിലേക്ക് പുറപ്പെടുമ്പോൾ കപ്പലിലുണ്ടായിരുന്നത്. 27ന് തിരിച്ചുവരുമ്പോൾ ഇവർക്കൊപ്പം ഒരാൾക്കൂടി കൂടി. കപ്പലിന്റെ ഏജന്റിനോട് പുതിയൊരാൾ കൂടി കയറിയ വിവരം ക്ര്യൂ മെമ്പര്‍മാരിലൊരാളാണ് അറിയിച്ചത്. ഈ വിവരം ലഭിച്ചതോടെ കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നിവർ കപ്പലിൽ കയറുകയും അദീബിനെ ചോദ്യം ചെയ്യുകയും ചെയ്തു.

അദീബിനെ വേഗം തന്നെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍