UPDATES

ട്രെന്‍ഡിങ്ങ്

ദക്ഷിണേന്ത്യയില്‍ യുപിഎ സഖ്യ കക്ഷികൾക്ക് മുന്നേറ്റമെന്ന് എക്സിറ്റ് പോളുകള്‍; എൻഡിഎ നേട്ടമുണ്ടാക്കുക കർണാടകത്തിൽ മാത്രം

ന്യൂസ് നേഷൻസ് സർവ്വേ പറയുന്നത് കർണാടകത്തില്‍ ബിജെപി 17 മുതൽ 19 സീറ്റുകൾ വരെ നേടുമെന്നാണ്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നത്തെ സഖ്യ നിലയിൽ എൻഡിഎക്ക് അനുകൂലമായി വന്നിട്ടുള്ളത് കർണാടകത്തിൽ മാത്രമാണ്. ഇന്ത്യ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ പ്രകാരം എൻഡിഎക്ക് അനുകൂലമാകുക. ആകെ 28 സീറ്റുകളുള്ളതിൽ 21 മുതൽ 25 വരെ സീറ്റുകൾ കർണാടകം നേടുമെന്നാണ് ഇന്ത്യ ടുഡേ പറയുന്നത്. ജനതാദൾ സെക്യൂലർ 3 മുതൽ 5 വരെ സീറ്റുകളാണ് നേടുക.

ന്യൂസ് 18-ഐപിഎസ്ഒഎസ് എക്സിറ്റ് പോൾ പറയുന്നതു പ്രകാരം ബിജെപി 20 മുതല്‍ 23 വരെ സീറ്റുകൾ നേടും. 54.47% വോട്ടുവിഹിതം ബിജെപി സ്വന്തമാക്കും. യുപിഎ സഖ്യത്തിന് 5 മുതൽ 8 വരെ സീറ്റുകളാണ് ഇവർ പ്രവചിക്കുന്നത്. ജനതാദൾ സെക്യൂലറിന് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനാകില്ല.

ടൈസ് നൗ-വിഎംആർ എക്സിറ്റ് പോൾ പക്ഷെ ബിജെപിക്ക് ഇത്രയും നേട്ടം പ്രവചിക്കുന്നില്ല. 20 സീറ്റുകൾ വരെയാണ് പ്രവചനം. കോൺഗ്രസ്സ് – ജെഡിഎസ് സഖ്യത്തിന് 7 സീറ്റുകൾ വരെ ലഭിച്ചേക്കും.

ന്യൂസ് നേഷൻസ് സർവ്വേ പറയുന്നത് കർണാടകത്തില്‍ ബിജെപി 17 മുതൽ 19 സീറ്റുകൾ വരെ നേടുമെന്നാണ്. കോൺഗ്രസ്സ്-ജെഡിഎസ് സഖ്യത്തിന് 9 മുതൽ 11 വരെ സീറ്റുകൾ ലഭിക്കും.

കേരളത്തിൽ 15 മുതൽ 16 സീറ്റുകൾ വരെ യുഡിഎഫ് സഖ്യം സ്വന്തമാക്കുമെന്ന് ഇന്ത്യാ ടുഡേ പറയുന്നു. ബിജെപി ഒരു സീറ്റ് നേടാനിടയുണ്ടെന്നും പോൾ ചൂണ്ടിക്കാട്ടുന്നു. എൽഡിഎഫ് 3 മുതൽ 5 വരെ സീറ്റുകളിൽ വിജയം നേടും. വയനാട്ടിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുൽ ഗാന്ധി മത്സരിച്ചത് കളിയുടെ സ്വഭാവം മാറ്റിയെന്നാണ് ഇന്ത്യാ ടുഡേയുടെ വിലയിരുത്തൽ.

ടൈസ് നൗ-വിഎംആർ എക്സിറ്റ് പോൾ പറയുന്നതു പ്രകാരം യുഡിഎഫ് കേരളത്തിൽ 15 സീറ്റുകൾ നേടും. എൻഡിഎ ഒരു സീറ്റ് നേടിയേക്കും. എൽഡിഎഫ് നാലു സീറ്റിൽ വരെ വിജയം കണ്ടേക്കും.

ന്യൂസ് നേഷൻസ് സർവ്വേ പറയുന്നത് കേരളത്തിൽ എൻഡിഎ സഖ്യം 1 മുതൽ 3 വരെ സീറ്റുകൾ നേടുമെന്നാണ്. യുഡിഎഫിന് 11 മുതൽ 13 വരെ സീറ്റുകൾ ലഭിക്കും. എൽഡിഎഫ് 5 മുതൽ 7 വരെ സീറ്റുകൾ നേടും.

ആന്ധ്രപ്രദേശിൽ വൈഎസ്ആര്‍ കോൺഗ്രസ്സ് നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ. 45% വോട്ടുവിഹിതം ജഗന്മോഹൻ റെഡ്ഢിയുടെ പാർട്ടി നേടും. നിലവിലെ ഭരണകക്ഷിയായ തെലുഗുദേശം പാർട്ടി 38% വോട്ടുവിഹിതമായിരിക്കും നേടുക. കോൺഗ്രസ്സിന് 3% വോട്ടുവിഹിതം ലഭിക്കുക. വൈഎസ്ആർസിപി ആകെ സീറ്റുകളിൽ 18 മുതൽ 20 വരെ സീറ്റുകൾ നേടും.

ആകെ സീറ്റുകളിൽ വൈഎസ്ആർ 18 വരെ സീറ്റുകൾ നേടുമെന്നാണ് ടൈസ് നൗ-വിഎംആർ എക്സിറ്റ് പോൾ പറയുന്നത്. ടിഡിപിക്ക് 7 സീറ്റുകൾ വരെ ലഭിക്കാം. ആകെ 25 സീറ്റുകളുള്ളതിൽ ബിജെപിക്ക് നേട്ടമൊന്നുമുണ്ടാകില്ല.

ആന്ധ്രയിൽ വൈഎസ്ആർ പാർട്ടി 15 മുതൽ 17 വരെ സീറ്റുകളേ നേടൂ എന്നാണ് ന്യൂസ് നേഷൻസ് പറയുന്നത്. 35% വോട്ടുവിഹിതം ഇവർ സ്വന്തമാക്കും. ടിഡിപിക്ക് 7 മുതൽ 9 വരെ സീറ്റുകൾ ലഭിക്കും. ബിജെപിക്ക് രണ്ട് വരെ സീറ്റുകൾ ലഭിക്കാനിടയുണ്ട്.

തെലങ്കാനയിൽ കെസിആറിന്റെ മുന്നേറ്റം തടയപ്പെടില്ലെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ. 10 മുതൽ 12 സീറ്റുകൾ വരെ സീറ്റുകൾ കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി നേടും. ആകെ 17 സീറ്റാണ് സംസ്ഥാനത്തുള്ളത്. അസ്ഹറുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഒരു സീറ്റ് നിലനിർത്തുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. സംസ്ഥാനത്ത് ബിജെപി 1 സീറ്റ് മുതൽ 3 സീറ്റ് വരെ നേടാനിടയുണ്ടെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ്സിനും 1 മുതല്‍ 3 വരെ സീറ്റുകളിൽ സാധ്യതയുണ്ട്.

ന്യൂസ് 18-ഐപിഎസ്ഒഎസ് എക്സിറ്റ് പോൾ പറയുന്നത് തെലങ്കാനയില്‍ ടിആർഎസ് 12 മുതല്‍ 14 വരെ സീറ്റുകൾ നേടുമെന്നാണ്. കോൺഗ്രസ്സ് 1 മുതല്‍ 2 വരെ സീറ്റുകൾ നേടും. ബിജെപിക്ക് 1 മുതൽ 2 വരെ സീറ്റുകൾ ലഭിക്കും. എഐഎംഐഎം ഒരു സീറ്റ് നിലനിർത്തും.

ന്യൂസ് നേഷൻ എക്സിറ്റ് പോൾ പറയുന്നതു പ്രകാരം തെലങ്കാനയിൽ ടിആർഎസ് 15 മുതൽ 17 വരെ സീറ്റുകൾ നേടി ഏതാണ്ട് സമ്പൂർണ ആധിപത്യം സ്ഥാപിക്കും. ബിജെപിക്കോ കോൺഗ്രസ്സിനോ ഒരു സീറ്റുപോലും പ്രവചിക്കുന്നില്ല. മറ്റുള്ളവർക്ക് 0 മുതൽ 2 വരെ സീറ്റുകൾ ലഭിക്കാമെന്നും പോൾ പറയുന്നു.

ടൈംസ് നൗ-വിഎംആർ എക്സിറ്റ് പോൾ പറയുന്നതും ടിആർഎസ്സിന്റെ തൂത്തുവാരലാണ്. 17 സീറ്റുകളുള്ളതിൽ 14 സീറ്റുകളിലും ടിആർഎസ്സിനാണ് സാധ്യത. ഒരു സീറ്റിൽ ബിജെപിയും 2 സീറ്റിൽ കോൺഗ്രസ്സും നേട്ടമുണ്ടാക്കിയേക്കും.

തമിഴ്നാട്ടിൽ ഡിഎംകെ മുന്നേറ്റം നടത്തുമെന്ന് ഇന്ത്യാ ടുഡേ പോൾ പറയുന്നു. 52% വോട്ടുവിഹിതമാണ് ഇവർ നേടുക. 34 മുതൽ 35 വരെ സീറ്റുകൾ ഡിഎംകെക്ക് ലഭിക്കും. നാലു സീറ്റു വരെയാണ് എഐഎഡിഎംകെക്ക് ലഭിക്കുക. ബിജെപിക്ക് സീറ്റുകളൊന്നും തന്നെ ലഭിക്കില്ല.

തമിഴ്നാട്ടിൽ ഡിഎംകെക്ക് 23 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് ടൈംസ് നൗ-വിഎംആർ എക്സിറ്റ് പോൾ പറയുന്നത്. എഐഎഡിഎംകെക്ക് 7 സീറ്റുകൾ വരെ ലഭിക്കും. ബിജെപിക്ക് രണ്ട് സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. കോണ്‍ഗ്രസ്സിന് ആറ് സീറ്റുകൾ വരെ ലഭിച്ചേക്കും. ആകെ 38 സീറ്റുകളാണ് ഇവിടെയുള്ളത്.

ന്യൂസ് നേഷൻസ് എക്സിറ്റ് പോൾ പറയുന്നത് 27 മുതല്‍ 29 വരെ സീറ്റുകൾ നേടിയേക്കും ഡിഎംകെ അടങ്ങുന്ന യുപിഎ സഖ്യകക്ഷികൾ. എൻഡിഎക്ക് 8 മുതൽ 10 വരെ സീറ്റുകൾ ലഭിക്കാനിടയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍