UPDATES

ട്രെന്‍ഡിങ്ങ്

എക്സിറ്റ് പോൾ സ്വാധീനം? സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ നിന്നും മായാവതി പിന്‍വാങ്ങിയെന്ന് സൂചന

ഇന്ന് മായാവതിയും സോണിയയും തമ്മിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്.

ഇന്ന് നടക്കുമെന്ന് കരുതിയിരുന്ന മായാവതി-സോണിയ-രാഹുൽ കൂടിക്കാഴ്ചയുടെ കാര്യത്തിൽ അനിശ്ചിതത്വം. ബഹുജൻ സമാജ് പാർട്ടി വൃത്തങ്ങൾ ഈ കൂടിക്കാഴ്ചയെ സംബന്ധിച്ച് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് മാധ്യമങ്ങൾക്ക് നൽകുന്നത്. എൻഡിഎ സഖ്യത്തിന് സര്‍ക്കാർ രൂപീകരിക്കാനാവശ്യമായ സീറ്റുകൾ ലഭിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങൾക്കു പിന്നാലെയാണ് മായാവതിയുടെ പിൻവലിച്ചിലെന്നത് ശ്രദ്ധേയമാണ്.

മായാവതിക്ക് ഇന്ന് ഡൽഹിയിൽ പരിപാടികളൊന്നും ഇല്ലെന്നും അവർ ലഖ്നൗവിൽ തന്നെയുണ്ടാകുമെന്നും പാർട്ടി നേതാവും മായാവതിയുടെ അടുത്ത അനുയായിയുമായ സതീഷ് ചന്ദ്ര മിശ്ര വിശദീകരിച്ചു.

ഇന്ന് മായാവതിയും സോണിയയും തമ്മിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതു വരെ പ്രതിപക്ഷം തിരക്കിട്ട പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ഇതിനുള്ള നീക്കങ്ങൾ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നായിഡു വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളെ നേരിൽച്ചെന്ന് കാണുകയും ചെയ്തിരുന്നു. ശരത് പവാർ, മായാവതി, മമത ബാനർജി, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി എന്നീ നേതാക്കളെ നായിഡു കാണുകയുണ്ടായി.

കോൺഗ്രസ്സിനെയും ബിജെപിയെയും ഒരുപോലെ എതിർത്തു കൊണ്ടുള്ളതായിരുന്നു മായാവതിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ. റായ്ബറേലിയിലും അമേത്തിയിലും കോൺഗ്രസ്സിന് വോട്ടു ചെയ്യണമെന്ന് ഒരു ഘട്ടത്തിൽ മായാവതി ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രസംഗങ്ങളിൽ കോൺഗ്രസ്സിനെ അവർ വെറുതെ വിട്ടിരുന്നില്ല. സംസ്ഥാനത്ത് മഹാസഖ്യത്തിൽ കോൺഗ്രസ്സിനെ ഉൾപ്പെടുത്താൻ അഖിലേഷ്-മായാവതി സഖ്യം വിമുഖത കാണിക്കുകയും ചെയ്തിരുന്നു.

പോളുകളുടെ ശരാശരി നോക്കുമ്പോൾ എൻഡിഎ 303 സീറ്റുകളും യുപിഎ സഖ്യം 122 സീറ്റുകളും നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍