UPDATES

സോഷ്യൽ വയർ

വ്യാജ വൈദ്യം പ്രചരിക്കുന്നത് തടയാൻ ഫേസ്ബുക്ക് ന്യൂസ് ഫീഡ് അൽഗോരിതം പുതുക്കി

സോഷ്യൽ മീഡിയ വഴി വ്യാജ വൈദ്യന്മാരും വ്യാജ മരുന്നുകളുടെ വിൽപ്പനയും പ്രചരിക്കുന്നത് വർധിച്ചിരിക്കുകയാണ്.

കഷണ്ടിക്കുള്ള മരുന്നുകളും, ഒരാഴ്ച കൊണ്ട് ഭാരം കുറയാനും കൂട്ടാനുമുള്ള മരുന്നുകളുമെല്ലാം നിലവിൽ സോഷ്യൽ മീഡിയയിൽ കിട്ടും. ഈ പ്രശ്നത്തിന് പരിഹാരം കാണാനൊരുങ്ങുകയാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിങ് കമ്പനിയായ ഫേസ്ബുക്ക്.

ഫേസ്ബുക്ക് ഇത്തരം പരസ്യങ്ങളെ നിയന്ത്രിക്കാൻ അൽഗോരിത മാറ്റത്തിന് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. രണ്ട് ന്യൂസ് ഫീഡ് അൽഗോരിതങ്ങളാണ് ഇവയെ നിയന്ത്രിക്കാൻ ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഈ അൽഗോരിതങ്ങൾ നടപ്പിലാകുന്നതോടെ ‘അത്ഭുതകരമായ രോഗശാന്തി’ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ക്ക് പ്രചാരം ലഭിക്കാത്ത വിധത്തിലാണ് അൽഗോരിതങ്ങൾ പ്രവർത്തിക്കുക.

ഫേസ്ബുക്ക് തന്നെ പറയുന്നത് കേൾക്കുക:

“കഴിഞ്ഞ മാസം ഞങ്ങൾ രണ്ട് റാങ്കിങ് അൽഗോരിതങ്ങൾ കൊണ്ടുവന്നിരുന്നു. അതിശയവൽക്കരിക്കപ്പെട്ട അവകാശവാദങ്ങളോടു കൂടിയ ആരോഗ്യ പരസ്യങ്ങളുടെയും പോസ്റ്റുകളുടെയും പ്രചാരണപരിധി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ആദ്യത്തെ അപ്ഡേറ്റ് അതിശയവല്‍ക്കരിക്കപ്പെട്ട ആരോഗ്യഫലം വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകളെ ലക്ഷ്യമാക്കുന്നതാണ്. രണ്ടാമത്തെ അപ്ഡേറ്റ് അത്ഭുതരോഗശാന്തി വാഗ്ദാനം ചെയ്ത് സേവനങ്ങളോ മരുന്നുകളോ വിൽക്കുന്നത് തടയുന്നതാണ്.”

സോഷ്യൽ മീഡിയ വഴി വ്യാജ വൈദ്യന്മാരും വ്യാജ മരുന്നുകളുടെ വിൽപ്പനയും പ്രചരിക്കുന്നത് വർധിച്ചിരിക്കുകയാണ്. ഇവയ്ക്കെതിരായ സാമൂഹ്യപ്രതിരോധം കുറഞ്ഞ നാടുകളിൽ വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഈ വ്യാജപ്രചാരണങ്ങൾ സൃഷ്ടിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍