UPDATES

വിപണി/സാമ്പത്തികം

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം – നീതി ആയോഗിന് പിന്നാലെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളിലൊരാളായ ഷമിക രവി

വിവിധ മന്ത്രാലയങ്ങള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള പദ്ധതി തയ്യാറാക്കണമെന്നും ഷമിക രവി ആവശ്യപ്പെട്ടു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും രൂക്ഷമാണ് എന്ന് പ്രധാനമന്ത്രിയുടെ എക്കണോമിക് അഡൈ്വസറി കൗണ്‍സില്‍ അംഗം ഷമിക രവി. വലിയ മാന്ദ്യമാണ് രാജ്യം നേരിടുന്നത് എന്നും സമ്പദ് വ്യവസ്ഥയുടെ നില ആശങ്കാജനകമാണ് എന്നും ഷമിക രവി പറഞ്ഞു. ബ്രൂക്കിംഗ്‌സ് ഇന്ത്യ എന്ന സംഘടനയുടെ റിസര്‍ച്ച് ഡയറക്ടര്‍ കൂടിയാണ് ഷമിക രവി. സാമ്പത്തികമാന്ദ്യം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായുള്ള ട്വീറ്റിലാണ് ഷമിക രവി ഇക്കാര്യം പറഞ്ഞത്.

വിവിധ മന്ത്രാലയങ്ങള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള പദ്ധതി തയ്യാറാക്കണമെന്നും ഷമിക രവി ആവശ്യപ്പെട്ടു. സമ്പദ് വ്യവസ്ഥയുടെ ഉത്തരവാദിത്തം ധന മന്ത്രാലയത്തിന്റെ മാത്രം തലയില്‍ വയ്ക്കുന്നത് ഒരു സ്ഥാപനത്തിന്റെ വളര്‍ച്ച അക്കൗണ്ട്സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവാദിത്തമാക്കുന്നത് പോലെയിരിക്കുമെന്നും ഷമിക രവി അഭിപ്രായപ്പെട്ടു.

അഡൈ്വസറി കൗണ്‍സിലിലെ മറ്റൊരു അംഗം രതിന്‍ റോയിയും സാമ്പത്തിക മാന്ദ്യം ശരവിച്ചു. ഡിമാന്‍ഡില്‍ വന്ന വലിയ കുറവ് രതിന്‍ റോയ് ചൂണ്ടിക്കാട്ടി. നികുതി വരുമാനത്തില്‍ വലിയ ഇടിവുണ്ടായതായി രതിന്‍ റോയ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്നത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് എന്നും ഇത് മറികടക്കാന്‍ അസാധാരണ നടപടികള്‍ ആവശ്യമായി വരുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം ആശങ്കാജനകമാണ് എന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സാമ്പത്തികപാദത്തില്‍ വളര്‍ച്ച 5.8 ശതമാനം മാത്രമാണ്.
വാഹനവില്‍പ്പനയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഓട്ടോമൊബൈല്‍ മേഖലയിലടക്കം വിവിധ തൊഴില്‍ മേഖലകളില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ തുടങ്ങിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍