UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാക്കകളെ പേടിപ്പിക്കാൻ മോദിയുടെയും അമിത് ഷായുടെയും കട്ടൗട്ടറുകൾ സ്ഥാപിച്ച് കർഷകർ

നല്ല മൺസൂണാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കർണാടക അസംബ്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം കർഷകർക്ക് ആഹ്ലാദമാണ്. നാൽപ്പതിനായിരം കോടിയുടെ കാർഷിക കടമാണ് പുതിയ സർക്കാർ എഴുതിത്തള്ളാൻ തയ്യാറെടുക്കുന്നത്. ഇതിനു പുറമെയാണ് പശുക്കളെ പേടിപ്പിക്കാൻ കർഷകർക്ക് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കട്ടൗട്ടറുകൾ കിട്ടിയതിന്റെ ആഹ്ലാദം. ഈ കട്ടൗട്ടറുകൾ സ്ഥാപിക്കപ്പെട്ടതിനു ശേഷം കാക്കകൾ ഭീതിയാൽ ആ വഴിക്ക് വരുന്നില്ലെന്നാണ് കർഷകർ പറയുന്നത്.

ചിക്കമംഗലൂരുവിലെ കർഷകരാണ് ഈ പുതിയ രീതി ഫലപ്രദമായി പ്രയോഗിക്കുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഫണ്ടൊഴുകിയത് ബിജെപിയിൽ നിന്നാണ്. ഇക്കാരണത്താൽ തന്നെ കൂടുതൽ കട്ടൗട്ടറുകളും മറ്റും ഇവരാണ് സ്ഥാപിച്ചത്. പ്രാദേശികമായ തലങ്ങളിൽ പോലും വൻ ഫണ്ടൊഴുക്ക് നടന്നു. ഇതെല്ലാം കർഷകർക്ക് അനുഗ്രഹമായിരിക്കുകയാണിപ്പോൾ.

നല്ല മൺസൂണാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇക്കാരണത്താൽ വിതയെല്ലാം സമയത്തിന് നടന്നു കിട്ടിയിട്ടുണ്ട്. ഇനി വിത വളർന്നുവരുന്നത് കാക്ക തിന്ന് പോകാതെ സംരക്ഷിക്കണം. ആൾരൂപം കണ്ടാൽ പശുക്കളോ കാക്കകളോ അടുക്കില്ല. ഇതാണ് കട്ടൗട്ടറുകൾ സ്ഥാപിക്കുന്നതിന്റെ അടിസ്ഥാനം.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കള്ളപ്പണ സമസ്യകള്‍

നേതാക്കളെ പറയൂ, എവിടെ നിന്നാണ് നിങ്ങളുടെ ചെലവിനുള്ള പണം?

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍; ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ കുടില ബുദ്ധി

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപി; ആസ്തി 894 കോടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍