UPDATES

ട്രെന്‍ഡിങ്ങ്

125 കർഷകസംഘടനകൾ പച്ചക്കറി വിതരണം ചെയ്യില്ല; വില കയറും; ഉത്തരേന്ത്യ വൻ പ്രതിസന്ധിയിലേക്ക്

നഗരങ്ങളെയാണ് ഈ സമരം പ്രത്യേകമായി ലക്ഷ്യം വെക്കുന്നത്. രാഷ്ട്രീയ അഭിപ്രായ സ്വരൂപീകരണം നടക്കുന്നത് നഗരങ്ങളിലായതിനാലാണ് ഇത്തരമൊരു നീക്കം.

125 കർഷക സംഘടനകൾ 7 സംസ്ഥാനങ്ങളിൽ പച്ചക്കറി വിതരണം നിറുത്തി വെച്ചു; കേരളത്തിൽ പച്ചക്കറി വില കുത്തനെ കയറും

രാഷ്ട്രീയ കിസാൻ മഹാസംഘവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 125 കർഷകസംഘടനകളാണ് വൻ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്. അടുത്ത പത്തു ദിവസത്തേക്ക് ഇവർ 7 നഗരങ്ങളിൽ പച്ചക്കറി വിതരണം നടത്തില്ല. ഈ സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നുണ്ട്.

ഹരിയാന, രാജസ്ഥാൻ, ജമ്മു ആൻഡ് കശ്മീർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് അടുത്ത പത്തു ദിവസത്തേക്ക് പച്ചക്കറി എത്തില്ല. കേരളത്തിൽ പച്ചക്കറി വിലകൾ കുത്തനെ കയറാൻ ഇത് കാരണമായേക്കും.

പച്ചക്കറി, പാല്, പാലുൽപ്പനങ്ങൾ എന്നിവയുടെ വിതരണമാണ് കർഷകർ പത്തു ദിവസത്തേക്ക് നിറുത്തി വെക്കുന്നത്. ദില്ലി, മുംബൈ, ബെംഗളൂരു, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ കർഷകസമരം വലിയ പ്രതിസന്ധിയുണ്ടാക്കും. ഉത്തരേന്ത്യൻ നാടുകളിലാണ് ഈ സംഘടനയ്ക്ക് ഏറെ വേരോട്ടമുള്ളത്.

നഗരങ്ങളെയാണ് ഈ സമരം പ്രത്യേകമായി ലക്ഷ്യം വെക്കുന്നത്. രാഷ്ട്രീയ അഭിപ്രായ സ്വരൂപീകരണം നടക്കുന്നത് നഗരങ്ങളിലായതിനാലാണ് ഇത്തരമൊരു നീക്കം.

വഴി തടഞ്ഞും, മാർച്ചുകൾ നടത്തിയും, ധർണ സംഘടിപ്പിച്ചുമൊക്കെയുള്ള പരമ്പരാഗത രീതികൾ വിട്ടുള്ള ഈ സമരരീതി അധികാരികളെ സമ്മർദ്ദത്തിലാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷ രാഷ്ട്രീയ കിസാൻ മഹാസംഘ് കൺവീനർ‌ ശിവ് കുമാർ ശർമ പങ്കുവെക്കുന്നു.

പട്ടികയിലുള്ള മിക്ക സംസ്ഥാനങ്ങളും പച്ചക്കറികൾക്കും പാലിനും വേണ്ടി പരസ്പരം ആശ്രയിക്കുന്നവരാണ്. അതെസമയം പച്ചക്കറികൾ കർഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിന് പ്രശ്നങ്ങളൊന്നുമില്ല. നഗരങ്ങളിലെ വ്യാപാരികൾക്ക് നേരിൽ വന്ന് വാങ്ങിപ്പോകാം. ഇതോടെ പച്ചക്കറികളുടെ വിലയിൽ വലിയ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ല. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാം.

അതെസമയം ആൾ ഇന്ത്യ കിസാൻ മഹാസഭ അടക്കമുള്ള സംഘടനകളുടെ സംഘമായ ആൾ ഇന്ത്യ കിസാൻ സംഘർഷ് സമന്വയ് സമിതി ഈ സമരത്തിൽ പങ്കെടുക്കുന്നില്ല. 190 സംഘടനകളാണ് ആൾ ഇന്ത്യ കിസാൻ സംഘർഷ് സമന്വയ് സമിതിയിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍