UPDATES

ട്രെന്‍ഡിങ്ങ്

ബിഹാറില്‍ ‘ഫിഫ്റ്റി – ഫിഫ്റ്റി’: സീറ്റുകള്‍ തുല്യമായി പങ്കുവയ്ക്കാന്‍ ബിജെപിയും ജെഡിയുവും തമ്മില്‍ ധാരണ

കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപിയുമായും ജെഡിയുവുമായും കുശ്വാഹ അത്ര രസത്തിലല്ല. അതേസമയം കുശ്വാഹയുടെ പാര്‍ട്ടി പോയാലും വലിയ നഷ്ടമൊന്നും വരാനില്ലെന്നാണ് ബിജെപിയുടേയും ജെഡിയുവിന്റേയും ഇപ്പോളത്തെ നിലപാട്.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും രൂക്ഷമായ ഭിന്നതകള്‍ക്കുമൊടുവില്‍ ബിഹാറില്‍ ലോക്‌സഭ സീറ്റുകള്‍ തുല്യമായി പങ്കുവയ്ക്കാന്‍ ബിജെപിയും ജെഡിയുവും ധാരണയിലെത്തി. ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമാണ് ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മറ്റ് സഖ്യകക്ഷികള്‍ക്കും (കേന്ദ്ര മന്ത്രിമാരായ രാം വിലാസ് പാസ്വാന്റേയും ഉപേന്ദ്ര കുശ്വാഹയുടേയും പാര്‍ട്ടികള്‍) അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം സഖ്യകക്ഷിയും കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിയുമായ ആര്‍ എല്‍ എസ് പി (രാഷ്ട്രീയ ലോക്‌സമത പാര്‍ട്ടി) പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി ഈ സമയം ചര്‍ച്ച നടത്തുകയായിരുന്നു എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ജെഡി നേതാവുമായി ചര്‍ച്ച നടത്തിയ കാര്യം ഉപേന്ദ്ര കുശ്വാഹ മറച്ചുവച്ചതുമില്ല. കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ തേജസ്വി പുറത്തുവിടുകയും ചെയ്തു.

ഉപേന്ദ്ര കുശ്വാഹയും രാം വിലാസ് പാസ്വാനും (ലോക് ജനശക്തി പാര്‍ട്ടി) തങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് അമിത് ഷാ അവകാശപ്പെട്ടത്. കഴിഞ്ഞ തവണ സഖ്യത്തിലില്ലാതിരുന്ന ജെഡിയുവിന് വേണ്ടി ഇത്തവണ വിട്ടുവിഴ്ചയ്ക്ക് മറ്റ് പാര്‍ട്ടികളെല്ലാം തയ്യാറായിട്ടുണ്ട് എന്നും അമിത് ഷാ പറഞ്ഞു. പുതിയ പങ്കാളി വരുമ്പോള്‍ നമ്മള്‍ അല്‍പ്പം ത്യാഗം സഹിക്കേണ്ടി വരും. എല്ലാവരുടേയും സീറ്റുകള്‍ കുറയും – അമിത് ഷാ പറഞ്ഞു. അതേസമയം താന്‍ ഇത് അംഗീകരിക്കുന്നില്ല എന്ന സൂചനയാണ് ഇതിന് പിന്നാലെ കുശ്വാഹ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപിയുമായും ജെഡിയുവുമായും കുശ്വാഹ അത്ര രസത്തിലല്ല. അതേസമയം കുശ്വാഹയുടെ പാര്‍ട്ടി പോയാലും വലിയ നഷ്ടമൊന്നും വരാനില്ലെന്നാണ് ബിജെപിയുടേയും ജെഡിയുവിന്റേയും ഇപ്പോളത്തെ നിലപാട്.

തങ്ങളേക്കാള്‍ ഒരു സീറ്റ് പോലും കൂടുതല്‍ ബിജെപിക്ക് നല്‍കില്ലെന്നാണ് ജെഡിയു വ്യക്തമാക്കിയിരുന്നത്. 40 സീറ്റില്‍ ബിജെപി 17ലും ജെഡിയും 16ലുമെന്ന നിലയിലുള്ള ഫോര്‍മുല അവര്‍ തള്ളിക്കളഞ്ഞിരുന്നു. 2014ല്‍ ബിജെപി 22 സീറ്റ് നേടിയപ്പോള്‍ ഒറ്റയ്ക്ക് മത്സരിച്ച ജെഡിയുവിന് കിട്ടിയത് രണ്ട് സീറ്റ് മാത്രം. ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യം അതല്ല എന്ന് ഇരു പാര്‍ട്ടികള്‍ക്കും ബോധ്യമുണ്ട്. അതുകൊണ്ടാണ് തുല്യമായി സീറ്റ് പങ്കിടുക എന്ന ജെഡിയുവിന്റെ ആവശ്യം ബിജെപി അംഗീകരിക്കുന്നതും.

ഒരു സീറ്റ് പോലും കൂടുതല്‍ കിട്ടുമെന്ന് ബിജെപി കരുതേണ്ടെന്ന് നിതീഷ്; ബിഹാറില്‍ അടി മുറുകുന്നു?

ബിഹാറില്‍ എന്‍ഡിഎയില്‍ പൊട്ടിത്തെറി? ഉപേന്ദ്ര കുശ്വാഹയെ ആര്‍ജെഡി സഖ്യത്തിലേയ്ക്ക് ക്ഷണിച്ച് തേജസ്വി യാദവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍