UPDATES

ട്രെന്‍ഡിങ്ങ്

ഇന്ദിരാ ഗാന്ധിക്ക് ശേഷം ധന മന്ത്രാലയത്തിലെത്തുന്ന വനിത, നിര്‍മല സീതാരാമൻ എന്ന സാമ്പത്തിക വിദഗ്ദ

അരുൺ ജയ്റ്റ്ലിയുടെ അഭാവത്തിൽ സുപ്രധാനമായ ധന വകുപ്പാണ്  ഇത്തവണ നിർമലയ്ക്ക് ലഭിച്ചിരിക്കുന്നത്.

രണ്ടാം മോദി സർക്കാരിൽ ശക്തമായ സാന്നിധ്യമാണ് മുൻ പ്രതിരോധ മന്ത്രി കൂടിയായ നിർമല സിതാരാമൻ. അരുൺ ജയ്റ്റ്ലിയുടെ അഭാവത്തിൽ സുപ്രധാനമായ ധന വകുപ്പാണ്  ഇത്തവണ നിർമലയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ഇന്ദിരാ ഗാന്ധിക്ക് ശേഷം ധന മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന വനിത കൂടിയാണ് നിർമല.

ഇന്ത്യൻ പ്രധാന മന്ത്രിയായിരിക്കെ 1970-71 കാലത്തായിരുന്നു ഇന്ദിരാ ഗാന്ധി ധന മന്ത്രാലയത്തിന്റെ ചുമതല വഹിച്ചത്. എന്നാൽ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന ആദ്യ വനിതയാവുകയാണ് നിർമല സിതാരാമൻ. നേരത്തെ പ്രതിരോധ മന്ത്രിയായിരിക്കെയും ഈ സ്ഥാനം വഹിക്കുന്ന ആദ്യവനിതയെന്ന തരത്തിൽ നിർമല സീതാരാമനെ ചുറ്റിപ്പറ്റി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അന്നും ഇന്ദിരാ ഗാന്ധിയായിരുന്നു ഈ ചുമതല വഹിച്ചിരുന്ന ആദ്യ വനിത. അതും പ്രധാന മന്ത്രി സ്ഥാനത്തിരിക്കെ തന്നെ.

ജെഎൻയുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി എടുത്തിട്ടുളള നിര്‍മ്മല സീതാരാമന്‍ രാഷ്ട്രീയത്തിലെത്തും മുന്‍പ് വിവിധ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ഉദ്യോഗസ്ഥയായിരുന്നു. അതിനാൽ തന്നെ ഇനിയുളള 5 വർഷം നിർമല സീതാരാമൻ കൈകാര്യം ചെയ്യേണ്ടത് തന്റെ സ്വന്തം പ്രവർത്തന മേഖല തന്നെയാണ്. ആദ്യ മോദി സർക്കാർ ഏറ്റവും കൂടുതൽ പഴി കേട്ട നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുളള സാമ്പത്തിക രംഗത്തെ പരിഷ്ക്കരണങ്ങളുടെ പശ്ചാത്തലത്തിൽ സാമ്പത്തിക രംഗം വലിയ തിരിച്ചടിയേറ്റ് മുന്നോട്ട് പോവുന്ന സാഹചര്യത്തിലാണ് ചുമതലയേൽക്കുന്നതെന്ന വെല്ലുവിളിയും സീതാരാമന് മുന്നിലുണ്ട്.

സാമ്പത്തിക രംഗത്തെ മുന്നോട്ട് നയിക്കാൻ വലിയ പരിഷ്ക്കരണങ്ങൾക്ക് ഇത്തവണയും മോദി സർക്കാ മുതിർന്നേക്കും. ജിഎസ്ടി അടക്കം പൊളിച്ച് പണിയാനും. ആദ്യത്തെ നൂറ് ദിവസം കൊണ്ട് തന്നെ അതിനുളള കർമ്മ പദ്ധതി നടപ്പിലാക്കാനുമാണ് നീക്കം. പുതിയ സാമ്പത്തിക പരിഷ്ക്കരണങ്ങൾക്ക് മോദിക്ക് ഇരട്ടി കരുത്താവുകയാണ് സാമ്പത്തിക വിദദ്ധയായ നിർമലയുടെ ചുമതല എന്നും ഉറപ്പാണ്.

ഭര്‍ത്താവ് പ്രഭാകര്‍ വഴിയാണ് നിർമല ബിജെപിയിലെത്തുന്നത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ബിജെപിയില്‍ സജീവമായിരുന്നു ഭർത്താവ് പ്രഭാകർ. ഇതുവഴിയാണ് നിര്‍മ്മല സീതാരാമനും ബിജെപിയോട് അടുക്കുന്നത്. 2006ലാണ് നിര്‍മ്മല ബിജെപിയില്‍ ഔദ്യോഗിക അംഗത്വം എടുക്കുന്നത്. ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിലെ മിടുക്കും പറയുന്ന വാക്കുകളിലെ കരുത്തും പതറാത്ത വ്യക്തിത്വവും നിര്‍മ്മല സീതാരാമനെ വളർച്ച വേഗത്തിക്കുകയായിരുന്നു. 2014ൽ ലോക്സഭയിലേക്ക് മൽസരിച്ചിരുന്നില്ലെങ്കിലും പിന്നീട് രാജ്യ സഭവഴി പാർലമെന്റിന്റെ ഭാഗമാവുകയായിരുന്നു. എന്നാൽ ഇത്തവണ കൂടുതൽ കരുത്തയാവുകയാണ് നിർമല സീതാരാമൻ.

1959 ഓഗസ്റ്റ് 18ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് നിർമല സിതാരാമന്റെ ജനനം. സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്നും 1980ൽ ബിരുദം നേടി. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഫിൽ പാസായി. ബി.ബി.സി വേൾഡ് സർവീസിൽ ജേലി ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ പ്രണവ സ്ക്കൂളിലെ ഒരു ഡയറക്ടറാണ് നിർമ്മല. ദേശീയ വനിതാ തമ്മീഷനിൽ 2003 മുതൽ 2005 വരെ അംഗമായിരുന്നു.

 

രണ്ടാം മോദി സർക്കാർ 100 ദിവസത്തിനുള്ളിൽ 46 പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയോ പൂട്ടുകയോ ചെയ്യും; തൊഴില്‍ നിയമങ്ങൾ മാറ്റും: നീതി ആയോഗ്

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍