UPDATES

അഭിപ്രായ സമവായമാണ് ഭൂരിപക്ഷ ഭരണത്തേക്കാള്‍ മികച്ചത് പ്രധാനമന്ത്രി

അഴിമുഖം പ്രതിനിധി

ഭൂരിപക്ഷം, ന്യൂനപക്ഷം എന്നതിലുപരി അഭിപ്രായ സമവാക്യത്തിലൂടെ നമ്മള്‍ കൂടുതല്‍ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ പറഞ്ഞു. ഭരണഘടനയെ കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആദ്യം എന്നതാണ് സര്‍ക്കാരിന്റെ മതം. ഭരണ ഘടന അതിന്റെ വിശുദ്ധ ഗ്രന്ഥം മാത്രവും. ഇന്ത്യ പ്രതിനിധീകരിക്കുന്ന മുഴുവന്‍ വൈവിദ്ധ്യവും പ്രോത്സാഹിപ്പിക്കാനും ബന്ധിപ്പിക്കാനും ഉള്ള ശക്തി ഭരണഘടനയ്ക്കുണ്ട്. ഭരണഘടനയില്‍ മാറ്റം വരുത്താനാകില്ല. അങ്ങനെ ചിന്തിക്കുന്നത് ആത്മഹത്യാപരമാണ്. ഭരണഘടനയുടെ പരിശുദ്ധി എല്ലാവരും കാത്തു സൂക്ഷിക്കണം. സംവരണം ജനങ്ങളെ ഉയര്‍ന്നു വരാന്‍ സഹായിച്ചു. രാജ്യത്തിന്റെ വികസനത്തിനായി മുന്‍ സര്‍ക്കാരുകള്‍ സംഭാവന ചെയ്തിട്ടില്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്നും മോദി പറഞ്ഞു. എന്നാല്‍ ദാദ്രി പോലെ അസഹിഷ്ണുത വളര്‍ത്തിയ സംഭവങ്ങളെ കുറിച്ച് മോദി പരാമര്‍ശിച്ചില്ല. ഭരണഘടനയുടെ മുഖ്യശില്‍പിയായ ബി ആര്‍ അംബേദ്ക്കറുടെ 125-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പാര്‍ലമെന്റില്‍ ഭരണഘടനയെ കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍