UPDATES

വീഡിയോ

Exclusive: ഭക്ഷണമില്ലാതെ ആറ് ഇന്ത്യക്കാര്‍ ഇറാൻ കസ്റ്റഡിയിൽ (വീഡിയോ)

ബഹ്‌റൈനിൽ നിന്നും മത്സ്യബന്ധനത്തിന് ഫെബ്രുവരി എട്ടാം തിയതി പുറപ്പെടുകയും പന്ത്രണ്ടാം തിയതി ഇറാൻ സമുദ്രാതിർത്തി കടന്നു എന്ന് ആരോപിച്ച് ഇറാൻ തീരദേശ പോലീസ് കസ്റ്റഡിയിൽ എടുക്കയായിരുന്നത്.

തമിഴ്‌നാട്ടിൽ നിന്നുള്ള ആറ് മത്സ്യതൊഴിലാളികൾ മതിയായ ഭക്ഷണം ഇല്ലാതെ കഴിഞ്ഞ രണ്ടു മാസാമായി ഇറാൻ തീരദേശ പോലീസ് കസ്റ്റഡയിൽ ദുരിതത്തിൽ ആണ്. ബഹ്‌റൈനിൽ നിന്നും മത്സ്യബന്ധനത്തിന് ഫെബ്രുവരി എട്ടാം തിയതി പുറപ്പെടുകയും പന്ത്രണ്ടാം തിയതി ഇറാൻ സമുദ്രാതിർത്തി കടന്നു എന്ന് ആരോപിച്ച് ഇറാൻ തീരദേശ പോലീസ് കസ്റ്റഡിയിൽ എടുക്കയായിരുന്നത്. എം ഇളങ്കോ, സഹായ റെൻസ്, സഹായ അജയ് ആന്റണി, ക്രിസ്റ്റി, ബ്രൈട്മെൻ്, നിവിതാന് എന്നിവർ ആണ് കസ്റ്റഡിയിൽ ഉള്ളത്.

“ഞങ്ങൾ കിഷ് എന്ന ദ്വീപിൽ ആണ്. ആരും തിരിഞ്ഞു നോക്കുന്നില്ല. ഇന്ത്യൻ എംബസിയെ അറിയിച്ചു. പക്ഷെ ആരും ഇത് വരെ തിരിഞ്ഞു നോക്കിയിട്ടില്ല. മാറ്റാൻ കൂടി വസ്ത്രം ഇല്ല. ഞങ്ങളുടെ ബോട്ടിൽ തന്നെ ആണ് ഇറാൻ പോലീസ് വെച്ചിരിക്കുന്നത്. ഭക്ഷണം പോലും ഇല്ല” – ബ്രൈട്മെൻ് അഴിമുഖത്തോട് പറഞ്ഞു.

തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിൽ നിന്നുള്ളവർ ആണ് പിടിയിലായപെട്ട മത്സ്യത്തൊഴിലാളികൾ. ബഹ്റൈനിൽ നിന്നും കടൽ മാർഗം ഇറാനിലേക്കുള്ള ദൂരം 292 നോട്ടിക്കൽ മൈൽ ദൂരം മാത്രമേ ഉള്ളു. ഇതിനു മുൻപും നിരവധി ഇന്ത്യൻ മത്സ്യതൊഴിലാളികൾ ഇത്തരത്തിൽ പിടിയാലാക പെട്ടിട്ടുണ്ട്. അവർ എല്ലാം തന്നെ മാസങ്ങളോളം ദുരിതത്തിൽ കഴിഞ്ഞതിനു ശേഷം ആണ് തിരിച്ചു നാട്ടിൽ എത്താൻ സാധിച്ചത്.

ഈ മാസാദ്യം ഇന്ത്യൻ സർക്കാർ ഇന്ത്യക്കാർ മത്സ്യബന്ധന തൊഴിലിന് സൗദി, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ പോകരുത് എന്ന് വിലക്കിയിട്ടുണ്ട്. ഇന്ത്യയിലെ റിക്രൂട്ട്മെന്റ് ഏജൻസികളോട് മേൽ പറഞ്ഞ രാജ്യങ്ങളിലേക്ക് മത്സ്യത്തൊഴിലാളി വിസകൾ നൽകരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്.

മൂന്ന് മാസമായി ദുരിതലത്തിൽ ആയ തൊഴിലാളികളുടെ വീഡിയോ കാണുക:

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍