UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിവൃഷ്ടി; ഉത്തർപ്രദേശിൽ വെള്ളപ്പൊക്കത്തിൽ 16 മരണം; വ്യോമസേനയിറങ്ങി

കേരളത്തിലുണ്ടായ അതിവൃഷ്ടിക്കു പിന്നാലെയാണ് ഉത്തർപ്രദേശിലും വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.

കേരളത്തിനും നാഗാലാൻഡിനും പിന്നാലെ ഉത്തർപ്രദേശിലും വെള്ളപ്പൊക്കം. കഴിഞ്ഞ 48 മണിക്കൂറിനിടയിൽ 16 പേര്‍ കെടുതികളിൽ മരണമടഞ്ഞു. പതിനാറ് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കം ഏറ്റവും ബാധിച്ചത് ഷാജഹാൻപൂർ ജില്ലയിലാണ്. അവിടെ 6 പേർ മരണപ്പെട്ടിട്ടുണ്ട്. ഗ്വാളിയാർ എയർബേസിൽ നിന്നുള്ള ഹെലികോപ്റ്ററുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട് എയർഫോഴ്സ്.

461 വീടുകൾ തകര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ഈ സീസണിലെ വെള്ളപ്പൊക്കങ്ങളിൽ ഇതുവരെ 200 പേർ മരിച്ചതായാണ് കണക്ക്. സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

കേരളത്തിലുണ്ടായ അതിവൃഷ്ടിക്കു പിന്നാലെയാണ് ഉത്തർപ്രദേശിലും വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം മഴ കൂടുതൽ പെയ്തതു മൂലമല്ല, മറിച്ച് ഡാമുകൾ ശരിയായി കൈകാര്യം ചെയ്യാത്തതു കൊണ്ടാണെന്ന് പ്രതിപക്ഷ ആരോപണം നിലനിൽക്കുന്നുണ്ട്. നാഗാലാൻഡിലും ഉത്തർപ്രദേശിലും വെള്ളപ്പൊക്കത്തിന് കാരണമായത് ഡാമുകളാണോയെന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍