UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂക്കുകൊണ്ട് ഷൂ തുടപ്പിച്ചു: യുപിയില്‍ പോലിസുകാരന് സസ്‌പെന്‍ഷന്‍

ഉദ്യോഗസ്ഥന്‍ സുധീര്‍കുമാറിനോട് ആക്രോശിക്കുന്നതും ഇയാള്‍ വിജേന്ദ്ര സിങ്ങിന്റെ കാലില്‍ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഉത്തര്‍ പ്രദേശിലെ മെയിന്‍പുരിയില്‍ യുവാവിനെ മൂക്കു കൊണ്ട് ഷൂ തുടപ്പിച്ച പോലിസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തന്റെ ഷൂവില്‍ മുക്കുമുട്ടിക്കാന്‍ യുവാവിനെ നിര്‍ബന്ധിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് കൗറാ പോലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ വിജേന്ദ്ര സിങ്ങിനെ മെയിന്‍പുരി എസ്പി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഉദ്യോഗസ്ഥന്റെ ഭാഗത്ത് പിഴവ് കണ്ടെത്തിയതോടയാണ് നടപടി സ്വീകരിച്ചതെന്നും എസ്പി അറിയിച്ചു.

കൗറ സ്‌റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലെ രണ്ടു പേര്‍ തമ്മിലുണ്ടായ പണം സംബന്ധിച്ച തര്‍ക്കമാണ് വിവാദത്തില്‍ കലാശിച്ചത്. ഒരു ചടങ്ങില്‍ ഡിജെ സംഘടിപ്പിക്കുന്നതിനായി രവി യാദവ് എന്നയാള്‍ സുധിര്‍ കുമാര്‍ എന്ന വ്യക്തിക്ക് 2000 രുപ നല്‍കിയിരുന്നു. പരിപാടി മുടങ്ങിയതോടെ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ രവി യാദവ് പോലിസിനെ സമീപിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ സുധിര്‍ കുമാറിന്റെ വീട്ടിലെത്തിയ കോണ്‍സ്റ്റബിള്‍ വിജേന്ദ്രര്‍സിങ്ങും സംഘവും ഇയാളെ പിടികൂടുന്നതിനിടെ പകര്‍ത്തിയതാണ് ദൃശ്യം. പോലിസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ സുധീര്‍കുമാറിനോട് ആക്രോശിക്കുന്നതും ഇയാള്‍ വിജേന്ദ്ര സിങ്ങിന്റെ കാലില്‍ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ സമീപത്തുണ്ടായിരുന്ന വ്യക്തിയാണ് ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍