UPDATES

വിദേശം

ഇന്ത്യയിൽ നിന്നും സൈനിക ഭീഷണി; യുഎൻ ഇടപെടണം: സെക്രട്ടറി ജനറലിന് പാക് വിദേശകാര്യമന്ത്രിയുടെ കത്ത്

സംഘർഷാവസ്ഥ ഇല്ലാതാക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് കത്ത് ആവശ്യപ്പെട്ടു.

പുൽവാമയില്‍ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷം മേഖലയിൽ തങ്ങൾക്കെതിരായ നീക്കങ്ങൾ ഇന്ത്യ ശക്തിപ്പെടുത്തുകയാണെന്ന് സൂചിപ്പിച്ച് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടറസ്സിന് കത്തയച്ചു. മേഖലയിലെ തങ്ങളുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണി ഉയർന്നിരിക്കുകയാണെന്നും ഇന്ത്യ അവരുടെ സൈന്യത്തെ പാകിസ്താനെതിരെ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും വിദേശകാര്യമന്ത്രിയുടെ കത്ത് പറഞ്ഞു. പ്രശ്നത്തിൽ ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്നാണ് ഖുറേഷിയുടെ ആവശ്യം.

ഇന്ത്യൻ സർക്കാർ അതിന്റെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളിൽ മുതലെടുപ്പ് നടത്താൻ വേണ്ടി പാകിസ്താൻ വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കത്ത് ആരോപിക്കുന്നു. ‘ഇന്ത്യ അധീന കശ്മീരി’ലെ ഒരു പൗരനാണ് ആക്രമണം നടത്തിയതെന്നും ഒരന്വേഷണം പോലുമില്ലാതെ അതിന്റെ ഉത്തരവാദിത്വം തങ്ങൾക്കുമേൽ കെട്ടിവെക്കാൻ ഇന്ത്യ ധൃതി കൂട്ടുകയാണെന്നും ഖുറേഷി കത്തിൽ പറഞ്ഞു.

സംഘർഷാവസ്ഥ ഇല്ലാതാക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് കത്ത് ആവശ്യപ്പെട്ടു. പുൽവാമ സംഭവത്തിൽ വിശ്വാസ യോഗ്യമായ ഒരു അന്വേഷണം നടത്തണമെന്ന് ഇന്ത്യയോടാവശ്യപ്പെടണമെന്നും ഖുറേഷി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍