UPDATES

ട്രെന്‍ഡിങ്ങ്

മോദിയെ തിരുത്തി മുന്‍ കരസേന മേധാവി ദീപക് കപൂര്‍; മണിശങ്കര്‍ അയ്യരുടെ വസതിയിലെ അത്താഴവിരുന്നില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തിട്ടില്ല

ഇതാദ്യമല്ല, ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ പാകിസ്ഥാന്‍ ഇടപ്പെടുന്നുവെന്ന ആരോപണം ബിജെപി ഉന്നയിക്കുന്നതെന്ന് ദി ഔട്ട്‌ലുക്ക് വാരിക റിപ്പോര്‍ട്ട് ചെയ്തു. 2015 ല്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അമിത് ഷാ ഇതുപോലുളള ആരോപണം ഉന്നയിച്ചിരുന്നതായി ഔട്ട് ലുക്ക് വെളിപ്പെടുത്തി

ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പാക് ഇടപെടലുണ്ടായെന്നും ഇതിനായി മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ നടന്ന അത്താഴവിരുന്നില്‍ പാക് നേതാക്കള്‍ പങ്കെടുത്തുവെന്ന പ്രധാനമന്ത്രിയുടെ ആരോപണം നിഷേധിച്ച് മുന്‍ കരസേന ജനറല്‍ ദീപക് കപൂര്‍.

അയ്യരുടെ വീട്ടില്‍ നടന്ന അത്താഴവിരുന്നില്‍ അഭ്യന്തര രാഷ്ട്രീയം ചര്‍ച്ചയായിട്ടില്ലെന്നും ഇന്ത്യ-പാക് ബന്ധം ഊഷ്മളപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് അവിടെ നടന്നതെന്നും മുന്‍ കരസേന മേധാവി വ്യക്തമാക്കി. ഡിസംബര്‍ ആറിനു വിളിച്ചുചേര്‍ത്ത വിരുന്നില്‍ 20 പേരാണ് പങ്കെടുത്തത്. മുന്‍ നയതന്ത്രജ്ഞരും പ്രത്യേകകാലങ്ങളില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ നയതതന്ത്രജ്ഞരായി പ്രവര്‍ത്തിച്ച പ്രമുഖ വ്യക്തികളുമായിരുന്നു വിരുന്നിലുണ്ടായിരുന്നതെന്നും ദീപക് കപൂര്‍ ദി ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു.

“അതെ, ഞാന്‍ ആ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഞങ്ങള്‍ ഇന്ത്യ-പാക്ക് ബന്ധത്തെകുറിച്ചാണ് സംസാരിച്ചിരുന്നത്.”കപൂര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരി ഇന്ത്യ സന്ദര്‍ശിച്ച ഘട്ടത്തിലാണ് യോഗം ചേര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കപൂറിനും മറ്റുളളവര്‍ക്കു പുറമെ, മുന്‍ വിദേശകാര്യമന്ത്രി കെ നട്വര്‍ സിങ്, മുന്‍ നയന്ത്രജ്ഞരായ സല്‍മാന്‍ ഹൈദര്‍, ടി സി എ രാഘവന്‍, ശരത് സബര്‍വാള്‍, കെ ശങ്കര്‍ ബാജ്‌പേയ്, ചിന്‍മയ ഗരെഖാന്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ബാജ്‌പേയ്, രാഘവന്‍, സബര്‍വാള്‍ എന്നിവര്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍മാരായി ജോലി ചെയ്തവരാണ്.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവരും വിരുന്നില്‍ പങ്കെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അയ്യരുടെ വസതിയില്‍ ചേര്‍ന്ന അത്താഴ വിരുന്ന് തികച്ചും സ്വകാര്യമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭീകരവാദം, ഹാഫിസ് സെയ്യിദ്, കശ്മീര്‍ എന്നീങ്ങനെയുളള നിരവധി വിഷയങ്ങളെ കുറിച്ചും അത്തായത്തിനിടെ ചര്‍ച്ചയുണ്ടായി.

മോദി, താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്; ആര്‍എസ്എസിന്റെ കവല പ്രാസംഗികനല്ല

ഗുജറാത്ത് തെരഞ്ഞെടുപ്പിനെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം നരേന്ദ്രമോദി ബുധനാഴ്ച ഗുജറാത്തിലെ ഒരു റാലിയില്‍ വെച്ച് സംസാരിക്കുമ്പോള്‍ ആരോപിച്ചിരുന്നു. അയ്യരുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തെ കുറിച്ചുളള റിപ്പോര്‍ട്ട് നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ പാകിസ്ഥാന്‍ നേതാക്കള്‍ പങ്കെടുത്ത യോഗത്തിനു ശേഷം അയ്യര്‍ മോദിയെ ‘നീച്’ എന്ന് വിളിച്ചാക്ഷേപിച്ചതായും ഗുജറാത്തിലെ റാലിക്കിടെ മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍:

“കഴിഞ്ഞ ദിവസം മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയും പാകിസ്ഥാന്‍ ഹൈകമ്മീഷണറും ഇന്ത്യന്‍ മുന്‍ ഉപരാഷ്ട്രപതിയും മുന്‍ പ്രധാനമന്ത്രിയും യോഗം ചേര്‍ന്നുവെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുട്ടിണ്ട്”

“അയ്യരുടെ വസതിയില്‍ ചേര്‍ന്ന യോഗം 3 മണിക്കൂര്‍ നീണ്ടു നിന്നതായിരുന്നു. ആ യോഗത്തിനു ശേഷമാണ് എന്നെ അയ്യര്‍ ‘നിച്’ എന്നു വിളിച്ച് അധിക്ഷേപിച്ചത്” എന്നാണ് മോദി പറഞ്ഞത്.

എന്നാല്‍ ഇതാദ്യമല്ല, ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ പാകിസ്ഥാന്‍ ഇടപ്പെടുന്നുവെന്ന ആരോപണം ബിജെപി ഉന്നയിക്കുന്നതെന്ന് ദി ഔട്ട്‌ലുക്ക് വാരിക റിപ്പോര്‍ട്ട് ചെയ്തു. 2015 ല്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അമിത് ഷാ ഇതുപോലുളള ആരോപണം ഉന്നയിച്ചിരുന്നതായി ഔട്ട് ലുക്ക് വെളിപ്പെടുത്തി.

മണി ശങ്കര്‍ അയ്യര്‍ എന്ന മിടുക്കന്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ സമയമായി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍