UPDATES

ട്രെന്‍ഡിങ്ങ്

ആർഎസ്എസ് നേതാവ് നാനാജി ദേശ്മുഖിനും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കും സംഗീതജ്ഞൻ ഭൂപൻ ഹസാരികയ്ക്കും ഭാരതരത്ന

മഹാത്മാഗാന്ധിയെ കൊല ചെയ്ത സംഭവത്തിനു പിന്നാലെ ആർഎസ്എസ് പ്രസിദ്ധീകരണങ്ങൾ നിരോധിക്കപ്പെട്ടപ്പോൾ ഇദ്ദേഹം രഹസ്യമായി പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നതിന് നേതൃത്വം നൽകി.

ഭാരതീയ ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന സമ്മാനിക്കും. സംഗീതജ്ഞൻ ഭൂപൻ ഹസാരികകയ്ക്കും മരണാനന്തര ബഹുമതിയായി ഭാരതരത്ന പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരതരത്ന സമ്മാനിക്കുമെന്ന് രാഷ്ട്രപതിഭവൻ പുറത്തിറക്കിയ പ്രസ്താവന അറിയിച്ചു.

ഏറെ പ്രത്യേകതകളുള്ളതാണ് ഇത്തവണത്തെ ഭാരതരത്ന പ്രഖ്യാപനം. ആർഎസ്എസ് ഇടപെടൽ ആരോപിക്കപ്പെടാവുന്ന തരത്തിലുള്ള തീരുമാനമാണ് പുറത്തു വന്നിരിക്കുന്നത്. ആർഎസ്എസ്സിനോട് ചേർന്നു നിൽക്കുന്ന പ്രണബ് മുഖർജിക്കും ആർഎസ്എസ് നേതാവായിരുന്ന നാനാജിക്കും ലഭിച്ച ബഹുമതികളാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്.

കോൺഗ്രസ്സ് നേതൃത്വവുമായി കടുത്ത ശീതസമരത്തിലായിരുന്ന പ്രണബ് മുഖർജി നാഗ്പൂരിൽ വെച്ചു നടന്ന ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദം സൃഷ്ടിച്ചിരുന്നു. സന്ദര്‍ശനത്തെ എതിര്‍ത്ത് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നെങ്കിലും പ്രണബ് അത് വക വെക്കുകയുണ്ടായില്ല. കോൺഗ്രസ്സിന് ഏറെ ക്ഷീണമുണ്ടാക്കിയ നീക്കമായിരുന്നു ഇത്. ആർഎസ്എസ് ആസ്ഥാനത്ത് ത്രിതീയ വര്‍ഷ, സംഘ ശിക്ഷ വര്‍ഗ് സമ്മേളനത്തില്‍ എണ്ണൂറോളം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ഈ ചടങ്ങിൽ മോഹൻ ഭാഗവത് അടക്കമുള്ളവർ പങ്കെടുത്തിരുന്നു. ആർഎസ്എസ്സിന് പൊതുസമൂഹത്തിൽ മാന്യത നേടിക്കൊടുക്കുന്ന ജോലി പ്രണബ് ഏറ്റെടുത്തത് വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായി.

1916ലാണ് നാനാജി ദേശ്മുഖ് ജനിച്ചത്. 2010ലായിരുന്നു മരണം. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ഇദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. ഒരു ആർഎസ്എസ് പ്രവർത്തകനെന്ന നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ സാമൂഹ്യപ്രവർത്തനങ്ങളെല്ലാം. ഉത്തർപ്രദേശിൽ സ്വയംസേവകനായി ദീർഘകാലം പ്രവർത്തിച്ചു. സംഘടനയുടെ പ്രചാരണങ്ങളുടെ ഭാഗമായി സാമൂഹ്യസേവനങ്ങളിൽ ഏർപ്പെട്ടു.

മഹാത്മാഗാന്ധിയെ കൊല ചെയ്ത സംഭവത്തിനു പിന്നാലെ ആർഎസ്എസ് പ്രസിദ്ധീകരണങ്ങൾ നിരോധിക്കപ്പെട്ടപ്പോൾ ഇദ്ദേഹം രഹസ്യമായി പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നതിന് നേതൃത്വം നൽകി. 1999ൽ അന്നത്തെ എൻഡിഎ സർക്കാർ ദേശ്മുഖിനെ രാജ്യസഭയിലെത്തിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍