UPDATES

ട്രെന്‍ഡിങ്ങ്

മസൂദ് അസ്ഹറിന്റെ ആസ്തികൾ ഫ്രാൻസ് മരവിപ്പിക്കും; യൂറോപ്യൻ യൂണിയന്റെ ഭീകരവാദി പട്ടികയിൽ പെടുത്താൻ ശ്രമം നടത്തും

ജയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിന് രാജ്യത്തുള്ള ആസ്തികൾ മരവിപ്പിക്കുമെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയന്റെ ഭീകരവാദി പട്ടികയിൽ മസൂദിനെ പെടുത്താനുള്ള ശ്രമങ്ങളും ഫ്രാൻസ് നടത്തും. മസൂദിനെ ‘ആഗോള ഭീകര’നായി പ്രഖ്യാപിക്കാൻ യുഎൻ രക്ഷാ കൗൺസിലിൽ ഫ്രാന്‍സിന്റെ നേതത്വത്തിൽ നടത്തിയ ശ്രമങ്ങളെ ചൈന തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യൂറോപ്യൻ യൂണിനില്‍ സമ്മർദ്ദം ചെലുത്താൻ ഫ്രാൻസ് ശ്രമിക്കുന്നത്.

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ തങ്ങൾ എല്ലായ്പോഴും ഇന്ത്യക്കൊപ്പമാണെന്ന് ഫ്രാൻസ് വ്യക്തമാക്കി. എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കുമിടയിൽ ഈ വിഷയത്തില്‍ പൊതുധാരണ രൂപീകരിക്കാൻ തങ്ങൾ ശ്രമിക്കുമെന്നും ഫ്രാൻസ് പറയുന്നു. പുൽവാമ, പത്താൻകോട്ട്, പാർലമെന്റ് എന്നിവിടങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് മസൂദ് അസ്ഹറിന്റെ സംഘടനയാണ് ഉത്തരവാദിയെന്ന വസ്തുത ഫ്രാന്‍സ് യൂറോപ്യൻ‌‍ രാജ്യങ്ങളെ ബോധ്യപ്പെടുത്തും.

മസൂദിന്റെ വസ്തുവഹകൾ മരവിപ്പിക്കുന്നതിന്റെ ആദ്യപടിയായി ധനകാര്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ചേർന്ന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട് ഇതിനകം.

മസൂദിനെ ഭീകരനായി പ്രഖ്യാപിക്കുന്ന ചൈന തടയുന്നതിനെതിരെ ശക്തമായ സമ്മർദ്ദം ചെലുത്താൻ യുഎസ്, യുകെ എന്നീ രാജ്യങ്ങളുമായി ചേർന്ന് ഫ്രാൻസ് നീക്കം നടത്തിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഈ നിർദ്ദേശത്തെ തടഞ്ഞു വെക്കാൻ ചൈനയ്ക്കായി. വിഷയത്തിൽ ആറുമാസത്തെ ആലോചനാസമയം ചോദിച്ചിരിക്കുകയാണ്. ഇത് മൂന്നുമാസം കൂടി നീട്ടിക്കിട്ടുകയും ചെയ്യും.

നേരത്തെ യുഎൻ രക്ഷാ കൗൺസിൽ ജെയ്ഷെ മൊഹമ്മദിനെ പരാമർശിച്ച് അപലപന പ്രഖ്യാപനം പുറത്തിറക്കിയിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചതും ഫ്രാൻസായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍