UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിർമല സീതാരാമൻ പുറത്തു വിട്ട രേഖയുടെ ഒന്നാംപേജ് ട്വീറ്റ് ചെയ്ത് മനീഷ് തിവാരി; ആരുടെ താൽപര്യമാണ് മോദി സംരക്ഷിച്ചിരുന്നതെന്ന് ചോദ്യം

പ്രതിരോധ മന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം മാധ്യമങ്ങൾക്കു നൽകിയ പ്രതിരോധ മന്ത്രാലയ ഫയലിന്റെ ആദ്യ പേജ് പുറത്തുവിട്ട് കോൺഗ്രസ്സ് വക്താവ് മനീഷ് തിവാരി. ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ നയതന്ത്ര ഉപദേശകനും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയും തമ്മിൽ നടന്ന കൂടിയാലോചനകളെക്കുറിച്ചാണ് ഈ പേജിൽ ചർച്ച. പ്രധാനമന്ത്രിയുടെ ഓഫീസ് റാഫേൽ ഇടപാടിൽ സമാന്തര ഇടപെടൽ നടത്തുന്നതിനെതിരെ ഉദ്യോഗസ്ഥർ അഭിപ്രായം രേഖപ്പെടുത്തിയതാണ് ഇതിലുള്ളത്.

ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഉപദേശകനും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജോയിന്റ് സെക്രട്ടറിയും തമ്മിൽ നടത്തിയ ചർച്ചകൾ സമാന്തര ഇടപെടലിന് തുല്യമാണെന്ന് ഈ കുറിപ്പിൽ പറയുന്നു. റാഫേൽ കരാറിനു വേണ്ടി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം രൂപം നൽകിയ ഉടമ്പടചി സംഘം കൂടിയാലോചനകൾ നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഈ ഇടപെടൽ വരുന്നതെന്നും ഈ ഇടപെടൽ ഇന്ത്യയുടെ വിലപേശൽ ശേഷിയെ കുറയ്ക്കുമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘നമ്മുടെ താൽപര്യങ്ങൾക്ക് കോട്ടം വരുത്തുന്നതാണ് ഈ സമാന്തര നീക്കങ്ങൾ. ഇന്ത്യൻ ഉടമ്പടി സംഘത്തിന്റെ നിലപാടുകളെ ദുർബലപ്പെടുത്താൻ ഫ്രാൻസ് ഈയവസരം ഉപയോഗിച്ചേക്കും.’ -കുറിപ്പ് പറയുന്നു.

ആരുടെ താൽപര്യമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സംരക്ഷിച്ചതെന്ന് മനീഷ് തിവാരി ഈ കുറിപ്പ് പങ്കുവെച്ചു കൊണ്ട് ട്വിറ്ററിൽ ചോദിച്ചു. ഇന്ത്യയുടേതല്ല എന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

റാഫേൽ കരാറിൽ പ്രതിരോധമന്ത്രാലയം ഏർപ്പാടാക്കിയ ഉടമ്പടി സംഘത്തെ മറികടന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അവിഹിതമായ ഇടപെടലുകളുണ്ടായെന്നത് തെളിയിക്കുന്ന രേഖകൾ കഴിഞ്ഞ ദിവസം ദി ഹിന്ദു ദിനപ്പത്രം പുറത്തു വിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍