UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഗജ’ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ 25 മരണം; കേരളത്തില്‍ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട എന്നീ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തമിഴ്നാട്ടിലും പുതുചേചരിയിലെയും തീര പ്രദേശത്തില്‍ അടിച്ച ഗജ ചുഴലിക്കാറ്റില്‍ 25 മരണം സംഭവിച്ചതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേ സമയം മണിക്കൂറിവല്‍ 110 കി.മീ വേഗതില്‍ വീശുന്ന ഗജ ചുഴലിക്കാറ്റില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട എന്നീ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലകളില്‍ മണിക്കൂറില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വേഗത്തിലും ചില അവസരങ്ങളില്‍ 60 കി. മീ വേഗത്തിലുംകാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

ചെന്നൈക്ക് 740 കിലോ മീറ്റര്‍ മാറി ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട ന്യൂനമര്‍ദമാണ് ഗജ ചുഴലിക്കാറ്റായി മാറിയത്. ഇതുവരെ 76,000ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചത്. തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് ആഞ്ഞു വീശുന്ന കാറ്റ് നാഗപട്ടണത്തിന് സമീപം വേദാരണ്യത്താണ് ഏറ്റവും ശക്തമായി ബാധിച്ചത്. വെളാങ്കണ്ണി പള്ളി ഉള്‍പ്പടെ പലയിടത്തും ചുഴലിക്കാറ്റില്‍ നാശമുണ്ടായി.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കരയിലെത്തിയ കാറ്റ് പിന്നീട് 100 കിലോമീറ്ററിന് മുകളില്‍ വേഗം പ്രാപിച്ചു. ചുഴലിക്കാറ്റ് ശക്തമായതോടെ പുതുച്ചേരിയില്‍ ആറ് മീറ്ററിലധികം ഉയരത്തില്‍ തിരയടിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന് വെളാങ്കണ്ണി/ ചിത്രങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍