UPDATES

ട്രെന്‍ഡിങ്ങ്

മണിക് സര്‍ക്കാര്‍ ബംഗ്ലാദേശിലേക്ക് പോകണോ? ത്രിപുരയില്‍ ജയിക്കാന്‍ സംഘപരിവാര്‍ കളിച്ച കളികള്‍

മുസ്ലീങ്ങളെയും കുടിയേറ്റക്കാരെയും സൂചിപ്പിക്കുന്ന ഒരു അധിക്ഷേപ പദമാണവര്‍ക്ക് ബംഗ്ലാദേശ്. ബംഗ്ലാദേശി എന്നു പറഞ്ഞാല്‍ നിങ്ങളുടെ വേരുകള്‍ ഇവിടെയല്ല എന്നും.

ത്രിപുരയിലെ ബി ജെ പി വിജയത്തിന്റെ മുഖ്യ ശില്‍പി എന്നു കരുതുന്ന അസമിലെ മന്ത്രിയും ബി ജെ പി നേതാവുമായ ഹിമാന്ത ബിശ്വാസ്, വെല്ലുവിളി നിറഞ്ഞ സന്തോഷത്തോടെ കഴിഞ്ഞ ശനിയാഴ്ച്ച പറഞ്ഞത്, “മണിക് സര്‍ക്കാരിന് ഇനി പോകാന്‍ മൂന്ന് സ്ഥലങ്ങളെയുള്ളൂ-കേരളം (ഇപ്പൊഴും സി പി എം ഭരിക്കുന്നു), ബംഗാള്‍ (ഒരിക്കല്‍ സി പി എം ഭരിച്ചിരുന്നു), പിന്നെ ബംഗ്ലാദേശ്.”. കൂട്ടത്തില്‍ ബംഗ്ലാദേശ് കയറിക്കൂടിയത് ഒരു നാക്കുപിഴയല്ല.

ഢാക്ക-ചിറ്റഗോംഗ് ദേശീയപാതയില്‍ ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഡിവിഷനിലെ നഗരത്തിലുള്ള മണിക് സര്‍ക്കാരിന്റെ കുടുംബ വേരുകളെയാണ് ശര്‍മ സൂചിപ്പിച്ചത്. ചിറ്റഗോംഗ് കഴിഞ്ഞാല്‍ കിഴക്കന്‍ ബംഗ്ലാദേശിലെ ഏറ്റവും വലിയ നഗരമാണ് കോമില്ല. ബംഗ്ലാദേശിലെ തന്നെ മൂന്ന് പഴയ നഗരങ്ങളില്‍ ഒന്നും.

തെരഞ്ഞെടുപ്പുകാലത്ത് പ്രവര്‍ത്തിച്ച വംശീയ ഘടകങ്ങള്‍ എന്തൊക്കെയാണെന്നതിന്റെ സൂചനയും ഈ കുത്തുവാക്കുകളില്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 50,000 ആര്‍ എസ് എസ് പ്രവര്‍ത്തകരെ ത്രിപുരയില്‍ കൊണ്ടുവന്ന, സംഘ പരിവാറിനെ നിരവധി ഹിന്ദു വിഭാഗങ്ങള്‍ പിന്തുണച്ചു.
ശര്‍മ പറഞ്ഞത്, അയാളും അയാളുടെ കക്ഷിയും അസമില്‍ പറയുന്നതിന്റെ തുടര്‍ച്ചയാണ്. മുസ്ലീങ്ങളെയും കുടിയേറ്റക്കാരെയും സൂചിപ്പിക്കുന്ന ഒരു അധിക്ഷേപ പദമാണവര്‍ക്ക് ബംഗ്ലാദേശ്. ബംഗ്ലാദേശി എന്നു പറഞ്ഞാല്‍ നിങ്ങളുടെ വേരുകള്‍ ഇവിടെയല്ല എന്നും.

തദ്ദേശീയ ജനതയുടെ പരാതികളെ മുതലെടുക്കാന്‍ വേണ്ടി ബി ജെ പി Indigenous People’s Front of Tripura (IPFT)-യുമായി സഖ്യമുണ്ടാക്കി. “സി പി എം പോളിറ്റ് ബ്യൂറോയില്‍ ഒരു ആദിവാസിയുമില്ല. ഞാനവരോട് സംസാരിച്ച്, അവരില്‍ പ്രതീക്ഷകള്‍ നിറച്ചു. ഭരണഘടനയുടെ ആറാം പട്ടികയിലുള്ള അവരുടെ ജില്ലാ സമിതികളെ സംസ്ഥാന സമിതിയാക്കി ഉയര്‍ത്തുമെന്ന് പറഞ്ഞു. ഈ ചെറിയ ഉറപ്പുകള്‍ അവരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ സഹായിച്ചു,” ബി ജെ പി നേതാവ് സുനില്‍ ദിയോദര്‍ ആവര്‍ത്തിച്ചു പറഞ്ഞു. അയാള്‍ പറഞ്ഞത് ശരിയാണ്. പക്ഷേ അയാളത് പറഞ്ഞ രീതി രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതും അതിനൊപ്പം മറ്റ് പലതും കൂടിച്ചേര്‍ന്നതുമാണ്.

ആദിവാസികള്‍ക്ക് ഒരു പ്രത്യേക സംസ്ഥാനം എന്നത് IPFT-യുടെ പ്രധാന ആവശ്യമാണ്. പക്ഷേ ബി ജെ പിക്കിപ്പോള്‍ ത്രിപുരയില്‍ സ്വന്തമായി ഭൂരിപക്ഷമുണ്ട്. തദ്ദേശീയ സഖ്യങ്ങള്‍, ഭരണവിരുദ്ധ വികാരത്തെ ആളിക്കത്തിക്കാന്‍ സാമ്പത്തിക വിശ്വാസവും പ്രതീക്ഷകളും, ഒരു ഹിന്ദു ഭൂരിപക്ഷ സംസ്ഥാനത്തില്‍ പുറത്തുപോയ മുഖ്യമന്ത്രിയെ നേരിടാന്‍ ഉപയോഗിച്ച സാംസ്കാരിക വെല്ലുവിളികള്‍, ഇതെല്ലാം സംഘ പരിവാറിന്റെ ആയുധങ്ങളായിരുന്നു.

ഗോത്രവര്‍ഗക്കാരനായ മുഖ്യമന്ത്രി വേണമെന്ന് ഐ പി എഫ് ടി; ത്രിപുര ബിജെപി സഖ്യത്തില്‍ അടി തുടങ്ങി

2017-ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 10,000 സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്ക് ജോലി നഷ്ടമായി. ഇതുപോലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ കേന്ദ്രത്തിലും സംസ്ഥാനത്തും സൌഹാര്‍ദമുളള സര്‍ക്കാരുകളായിരുന്നെങ്കില്‍ ത്രിപുരയ്ക്ക് ഒഴിവാക്കാമായിരുന്നു.

ഇപ്പോള്‍ നാലാം ശമ്പള കമ്മീഷന്‍ അനുസരിച്ചുള്ള വേതനം ലഭിക്കുന്ന ത്രിപുരയില്‍ കേന്ദ്രത്തില്‍ നിന്നും അസമില്‍ നിന്നുമുള്ള മന്ത്രിമാര്‍ ഒന്നൊഴിയാതെ വന്നെത്തി. ഓരോ മാസവും ഓരോ മന്ത്രി, ചിലപ്പോള്‍ രണ്ടും മൂന്നും, ഇങ്ങനെയായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് ത്രിപുരയിലെ അവസ്ഥ.

മുഖ്യമന്ത്രിയാകുമെന്ന് കരുതുന്ന ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബിനെ 1994-ലാണ് ദിയോധര്‍ കണ്ടുമുട്ടുന്നത്. “അയാളന്ന് ഡല്‍ഹിയിലായിരുന്നു, പക്ഷേ ഞാനയാളെ തിരിച്ച് ത്രിപുരയിലേക്ക് കൊണ്ടുവന്നു. 46 വയസുള്ള അയാള്‍ ഒരു പുതിയ മുഖമാണ്, കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ ഞങ്ങളയാളെ വളര്‍ത്തികൊണ്ടുവന്നു.”

ഫെബ്രുവരി 18-ന്റെ തെരഞ്ഞെടുപ്പിന് മുമ്പ് ദിയോധര്‍ പറഞ്ഞു, “ഞങ്ങള്‍ക്ക് സ്വന്തമായി 40 സീറ്റുകളോളം കിട്ടും.” അന്നയാളെ അധികമാരും വിശ്വസിച്ചില്ല. പക്ഷേ ഇപ്പോള്‍ അയാളിലും, ബി ജെ പിയുടെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയം കളിക്കാനുള്ള ശേഷിയിലും ആര്‍ക്കും വിശ്വാസക്കുറവില്ല.

ഓഫീസിലേക്ക് സൈക്കിളിലും മലമുകളിലേക്ക് ഹെലികോപ്റ്ററിലും എത്തുന്ന മണിക് സര്‍ക്കാരിനെ കുറിച്ച് ഇനി കഥകള്‍ വരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍