UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരോദ ഗ്രാം കൂട്ടക്കൊല; അമിത് ഷാ ഹാജരാകണമെന്നു കോടതി

മായ കൊഡ്‌നാനിയോട് നാലു ദിവസത്തിനകം ഷായെ ഹാജരാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌

2002 ല്‍ ഗുജറാത്ത് ഗോധ്ര കൂട്ടകൊല കേസില്‍ പ്രതിയായ  മുന്‍ ബിജെപി നേതാവ് മായ കൊഡ്‌നാനിക്ക് അനുകൂല സാക്ഷിയായ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ കോടതി വിസ്തരിച്ചേക്കും. നാലു ദിവസത്തിനകം അദ്ദേഹത്തെ വിസ്തരിക്കുമെന്ന് കോടതി പറഞ്ഞു. കൊഡ്‌നാനിക്ക് അനുകൂലമായി മൊഴി നല്‍കിയ മറ്റു സാക്ഷികളെ ഇതിനകം വിസ്തരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ അമിത് ഷായെ വ്യാഴാഴ്ച തന്നെ ഹാജരാക്കണമെന്ന് കോടതി ആവശ്യപെട്ടിരുന്നു.

എന്നാല്‍ 10 ദിവസം നീട്ടി നല്‍കണമെന്നാവിശ്യപെടുകയായിരുന്നു കൊഡ്‌നാനി. സമന്‍സ് അയക്കാനുളള അദ്ദേഹത്തിന്റെ വിലാസം അറിയാത്തതാണ് വൈകുന്നതെന്നും കൊഡ്‌നാനി കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ അടുത്ത തിങ്കളാഴ്ചയോ തൊട്ടടുത്ത  ദിവസമോ അമിത് ഷായെ  ഹാജരാക്കണമെന്ന് കൊഡ്‌നാനിയോട് കോടതി ആവശ്യപെട്ടു.

മുന്‍ ഗുജറാത്ത് മന്ത്രിയായ കൊഡ്‌നാനിക്ക് 100 മുസ്ലിങ്ങള്‍ കൊല്ലപെട്ട കേസില്‍ 2012 ല്‍ 28 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. അഹമ്മദാബാദിനടുത്തെ നരോദപാട്യയയില്‍ മൂന്നു ദിവസം നടന്ന ആക്രമണത്തില്‍ ഏറ്റവു വലിയ കൂട്ടകുരുതിയായിരുന്നു അത്. അതെ ദിവസം 2002 ഫെബ്രുവരി 28ന് നരോദ ഗ്രാമില്‍ 11 മുസ്ലിംകള്‍ കൊല്ലപെട്ട കേസിലാണ് കൊഡ്‌നാനിക്ക് അനുകൂലമായി അമിത് ഷാ സാക്ഷ്യമൊഴി നല്‍കേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍