UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്റ്റാച്യൂ ഓഫ് യൂണിറ്റിക്കു പിന്നാലെ ഗുജറാത്തിൽ വൻ ബുദ്ധപ്രതിമ ഒരുങ്ങുന്നു?

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’ക്കു പിന്നാലെ ഗുജറാത്തിൽ മറ്റൊരു വൻ പ്രതിമ കൂടി നിർമിക്കപ്പെട്ടേക്കും. ഒരു ബുദ്ധ സംഘടനയാണ് ഈയൊരാലോചന നടത്തുന്നത്. ഒരു ബുദ്ധപ്രതിമ ഗാന്ധി നഗറിൽ സ്ഥാപിക്കണമെന്ന് സംഘകായ ഫൗണ്ടേഷൻ എന്ന സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് വിവരം. 80 അടി ഉയരമുള്ള പ്രതിമ നിർമിക്കാനാണ് സംഘടനയുടെ ആവശ്യം.

സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ശിൽപിയായ രാം സുതാറുമായി ഈ സംഘടനയുടെ പ്രതിനിധികൾ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതിനാവശ്യമായ ഭൂമി സർക്കാർ വിട്ടു നിൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി അധികം വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫൗണ്ടേഷന്റെ പ്രസിഡണ്ട് ഭാന്തെ പ്രശീൽ രത്ന പറയുന്നു.

ഗുജറാത്തിൽ ഒരു ബുദ്ധിസ്റ്റ് സർവ്വകലാശാല സ്ഥാപിക്കാനും തങ്ങൾക്ക് പദ്ധതിയുണ്ടെന്ന് ഭാന്തെ പ്രശീൽ രത്ന പറയുന്നു. ബിഹാറിലും ഉത്തർപ്രദേശിലും മാത്രമല്ല, ഗുജറാത്തിലും ബുദ്ധമത സാന്നിധ്യം തെളിയിക്കുന്ന ചരിത്രാവശിഷ്ടങ്ങൾ ധാരാളമുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍