UPDATES

ട്രെന്‍ഡിങ്ങ്

മുൻ പ്രതിപക്ഷ നേതാവ് കേവൽകർ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു; പുതിയ നാല് മന്ത്രിമാർ; പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് ജിഎഫ്‌പി

കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിക്കുക മാത്രമേ തങ്ങൾ ചെയ്തുള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഗോവയിൽ ബിജെപിയിലേക്കു മാറിയ പത്ത് കോൺഗ്രസ് എംഎൽഎമാരിൽ മൂന്നുപേർ സംസ്ഥാന കാബിനറ്റിൽ ഇടംപിടിച്ചു. മുൻ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലെക്കർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജന്നിഫർ മോൺസരറ്റ്, ഫിലിപ് നേരി റോഡ്രിഗസ് എന്നിവരാണ് മറ്റ് മന്ത്രിമാർ. സ്പീക്കറായിരുന്ന മൈക്കേൽ ലോബോ തന്റെ സ്ഥാനം രാജിവെച്ച് മന്ത്രിസഭയിൽ അംഗമായിട്ടുണ്ട്. ഇദ്ദേഹമടക്കം നാല് പേർ പുതുതായി കാബിനറ്റിലെത്തി.

ഗോവ ഫോർവേഡ് പാർട്ടിയിലെ മൂന്നുപേരോട് മന്ത്രിസ്ഥാനങ്ങളിൽ നിന്നും ഇറങ്ങാനാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് കോൺഗ്രസ്സിൽ നിന്നെത്തിയവരെ ത‍ൃപ്തിപ്പെടുത്തിയത്. ഒരു സ്വതന്ത്ര എംഎൽഎയെയും നീക്കം ചെയ്തിട്ടുണ്ട്.

ഉപമുഖ്യമന്ത്രിയായിരുന്ന വിജയ് സർദേശായി, വിനോദ് പാലിയൻകർ, ജയേഷ് സാൽഗാവോകർ എന്നിവരെയാണ് ഗോവൻ ഫോർവേഡ് പാർട്ടി പിൻവലിക്കേണ്ടത്. അതെസമയം ഇത് സാധ്യമല്ലെന്ന നിലപാടിലാണ് പാർട്ടി. തങ്ങൾ എൻഡിഎയുടെ ഭാഗമായ കക്ഷിയാണെന്നും തങ്ങൾ സഖ്യത്തിലെത്തുമ്പോള്‍ നിലവിലെ നേതാക്കൾ അന്നത്തെ ചര്‍ച്ചകളിലുണ്ടായിരുന്നില്ലെന്നുമുള്ള ചരിത്രം ഗോവ ഫോർവേഡ് പാർട്ടി ട്വിറ്ററിൽ പങ്കു വെച്ചു. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും പാർട്ടി അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ ചോദ്യം ചെയ്യുന്ന സഖ്യകക്ഷി മന്ത്രിമാരെ പുറത്താക്കേണ്ടി വരുമെന്ന് സ്പീക്കർ സ്ഥാനം രാജിവെച്ച് മന്ത്രിയായ മൈക്കേൽ ലോബോ പറഞ്ഞു. മുഖ്യമന്ത്രിക്കു മുമ്പിൽ ഈഗോ കാണിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിക്കുക മാത്രമേ തങ്ങൾ ചെയ്തുള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കോൺഗ്രസ് എംഎൽഎമാർ കൂടി എത്തിയതോടെ 40 അംഗ നിയമസഭയിൽ 27 എംഎൽഎമാരുടെ പിന്തുണയോടെ ബിജെപി വൻ ശക്തിയായി മാറിയിരിക്കുകയാണ്. 2017ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസ് ഇപ്പോൾ വെറും അഞ്ച് എംഎൽഎമാരുടെ പിന്തുണയുള്ള പാർ‌ട്ടിയായി മാറി. കോണ്‍ഗ്രസിന് 17 സീറ്റും ബിജെപിക്ക് 13 സീറ്റുമാണ് ഉണ്ടായിരുന്നത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടേയും മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടേയും ഒരു സ്വതന്ത്രന്റേയും പിന്തുണയോടെയായിരുന്നു ബിജെപിയുടെ സർക്കാർ ആദ്യം നിലവിൽ വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍