UPDATES

ട്രെന്‍ഡിങ്ങ്

ഗോവയില്‍ പ്രമോദ് സാവന്തിന്റെ ബിജെപി സര്‍ക്കാന് അഗ്നിപരീക്ഷ; ഇന്ന് വിശ്വാസ വോട്ടെടുപ്പ്

40 അംഗ നിയമസഭയില്‍ സര്‍ക്കാരിന് 21 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

ഗോവയില്‍ പ്രമോദ് സാവന്തിന്റെ ബിജെപി സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. 40 അംഗ നിയമസഭയില്‍ സര്‍ക്കാരിന് 21 അംഗങ്ങളുടെ പിന്തുയാണ് വേണ്ടത്. ഇതുണ്ട് എന്നാണ് ബിജെപിയുടെ അവകാശവാദം. അതേസമയം മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീഖറുടെ മരണത്തോടെ ബിജെപിയുടെ അംഗസംഖ്യ 12 ആയി കുറഞ്ഞിട്ടുണ്ട്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും (ജിഎഫ്പി) മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി)യുമുള്‍പ്പടെ പ്രാദേശിക കക്ഷികളുടേയും സ്വതന്ത്രന്റേയും പിന്തുണയടക്കം 19 പേരുടെ പിന്തുണയാണ് നിലവില്‍ സര്‍ക്കാരിനുള്ളത്.

ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് 14 സീറ്റുകളുണ്ട്. എന്‍സിപിക്ക് ഒരു എംഎല്‍എയും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്. ജിഎഫ്പിയുടേയും എംജിപിയുടേയും മൂന്ന് എംഎല്‍എമാര്‍ വീതം നിലവിലെ സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ട്. കൂടാതെ മൂന്ന് സ്വതന്ത്രന്മാരുടെ പിന്തുണയുമുണ്ടെന്നാണ് ബിജെപി അവകാശപ്പെട്ടത്. ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡീസൂസയും മരിച്ചിരുന്നു. നിലവില്‍ 36 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസ് എംഎല്‍എമാരായ സുഭാഷ് ശിരോദ്കറും ദയാനന്ദ് സോപ്തെയും രാജി വച്ചിരുന്നു.

പ്രമോദ് സാവന്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്, ‘ഞങ്ങള്‍ വിശ്വാസവോട്ടിനായി പോവുകയാണ്. യാതൊരു പ്രശ്‌നങ്ങളുമില്ല. ഞാന്‍ നൂറ് ശതമാനവും ആത്മവിശ്വാസത്തിലാണ്. ആദ്യം പരിഗണിക്കുന്നത് ഭരണനിര്‍വഹണത്തിനാണ്. ഗോവയെ നല്ലൊരു ഭരണത്തിന്റെ കീഴില്‍ എത്തിക്കുകയെന്നതാണ് എനിക്കുവേണ്ടത്. രണ്ടാമത് മനോഹര്‍ പരീഖര്‍ തുടങ്ങിയവച്ച പ്രോജക്ടുകള്‍ പൂര്‍ത്തികരിക്കുക’ എന്നതാണ്.

ഒരു വര്‍ഷത്തോളമായി പ്രാന്‍ക്രിയാസ് ക്യാന്‍സര്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായത്. ഇന്നലെ (19-03-2019) പുലര്‍ച്ചെ രണ്ട് മണിക്കാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രണ്ട് ഉപമുഖ്യമന്ത്രിമാരടക്കം 11 മന്ത്രിമാര്‍ അധികാരമേറ്റും. ജിഎഫ്പിയിലെ വിജയ് സര്‍ദേശായിയും എംജിപിയിലെ സുദീന്‍ ധവാലിക്കറുമാണ് ഉപമുഖ്യമന്ത്രിമാരായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍