UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോധ്ര ട്രെയിൻ തീവെപ്പ് കേസ്: രണ്ടുപേർക്ക് ജീവപര്യന്തം

അഞ്ച് പ്രതികളാണ് കേസിൽ പിടിയിലായിരുന്നത്. ഇവരിൽ മൂന്നുപേരെ കുറ്റവിമുക്തരാക്കി.

ഗോധ്ര ട്രെയിൻ തീവെപ്പ് കേസിൽ രണ്ട് പ്രതികൾക്ക് എസ്ഐടി പ്രത്യേക കോടതി ജീവപര്യന്തം വിധിച്ചു. മൂന്നുപേരെ കുറ്റവിമുക്തരാക്കി. ഫാറൂഖ് ഭാന, ഇമ്രാൻ ഷേരു എന്നീ പ്രതികൾക്കാണ് ജീവപര്യന്തം.

അഞ്ച് പ്രതികളാണ് കേസിൽ പിടിയിലായിരുന്നത്. ഇവരിൽ മൂന്നുപേരെ കുറ്റവിമുക്തരാക്കി.

കഴിഞ്ഞവർഷം ഇതേ കേസിൽ 11 പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. വിചാരണക്കോടതി വിധിച്ച ഈ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ചുരുക്കി. കേസിൽ മുഖ്യ ഗൂഢാലോചകനെന്ന് എസ്ഐടി കണ്ടെത്തിയ മൗലാന ഉമർജിയെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു കോടതി. ആകെ 69 പ്രതികളെ അന്ന് വിട്ടയച്ചു.

ഗോധ്ര ട്രെയിൽ തീവെപ്പിൽ 59 പേരാണ് കൊല്ലപ്പെട്ടത്. സബർമതി എക്സ്പ്രസ്സിന്റെ രണ്ട് കോച്ചുകൾ തീവെച്ച് ഇത്രയും പേരെ കൊന്നെന്നാണ് കേസ്. ഈ കേസിൽ എട്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍